Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവനമിത്ര പുരസ്​കാരം...

വനമിത്ര പുരസ്​കാരം അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കൊച്ചി: വനംവകുപ്പി​െൻറ 2017 ലെ വനമിത്ര പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹികവനവത്കരണ പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ജൈവ വൈവിധ്യപരിപാലനം തുടങ്ങിയ മേഖലകളിൽ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നിർണയിക്കുന്നത്. ജില്ലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾ, സന്നദ്ധ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവരെയാണ് അവാർഡിനായി പരിഗണിക്കുന്നത്. 25000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും അടങ്ങിയതാണ് വനമിത്ര പുരസ്കാരം. ചെയ്ത പ്രവർത്തനങ്ങൾ തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ സഹിതം 31നകം അസി. ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, മണിമല റോഡ്, ഇടപ്പള്ളി പി.ഒ, എറണാകുളം 682024 എന്ന വിലാസത്തിൽ സമർപ്പിക്കണം. മാധ്യമ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു കൊച്ചി: 21ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് മാധ്യമപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2016-17 വർഷത്തിൽ പ്രസിദ്ധീകരിച്ച സാമൂഹികപ്രതിബദ്ധതയുള്ള ലേഖനങ്ങളും ഫീച്ചറുകളുമാണ് പരിഗണിക്കുന്നത്. അച്ചടി, ദൃശ്യമാധ്യമങ്ങൾക്ക് പ്രത്യേകം പുരസ്കാരങ്ങൾ നൽകും. ദൃശ്യമാധ്യമങ്ങളിൽ സംപ്രേക്ഷണം ചെയ്ത പരിപാടിയുടെ സീഡിയും പ്രസിദ്ധീകരിച്ച ലേഖനത്തി​െൻറ രണ്ട് കോപ്പികളും സെക്രട്ടറി, അന്താരാഷ്ട്ര പുസ്തകോത്സവ സമിതി, കലൂർ ടവേഴ്സ്, കലൂർ കൊച്ചി 682017 എന്ന വിലാസത്തിൽ 25ന് മുമ്പ് എത്തിക്കണം. ഇ-മെയിൽ: bookfestkochi@gmail.com ഫോൺ: 0484-2338324, 9074097212
Show Full Article
TAGS:LOCAL NEWS 
Next Story