Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമീസിൽസ് റുബെല്ല...

മീസിൽസ് റുബെല്ല പ്രതിരോധ ദൗത്യം ജില്ല മികച്ച നേട്ടത്തിലേക്ക്​; കുത്തിവെപ്പെടുത്തവർ രണ്ട്​ ലക്ഷം കടന്നു

text_fields
bookmark_border
കൊച്ചി: ജില്ലയിൽ മീസിൽസ് റുബെല്ല ദൗത്യം ആരംഭിച്ച് ഒൻപത് ദിവസം പിന്നിട്ടപ്പോൾ പ്രതിരോധകുത്തിവെപ്പ് എടുത്ത കുട്ടികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. വ്യാഴാഴ്ച 29,670 പേർ കുത്തിവെപ്പ് എടുത്തതോടെ ജില്ലയിൽ കുത്തിവെപ്പ് സ്വീകരിച്ചവരുടെ എണ്ണം 2,05,890 ആയി. ഇതിൽ 35,211 പേർ അഞ്ച് വയസ്സിൽ താഴെയുള്ളവരാണ്. 68,533 കുട്ടികൾ അഞ്ചിനും പത്തിനുമിടയിൽ പ്രായമുള്ളവരും, 1,02,146 പേർ 10നും 15 നുമിടയിൽ പ്രായമുള്ളവരുമാണ്. കുത്തിവെപ്പ് എടുത്ത കുട്ടികളിൽ 1,02,709 പേർ ആൺകുട്ടികളും, 1,03,181 പേർ പെൺകുട്ടികളുമാണ്. ജില്ലയിലെ ഒൻപത് മാസം മുതൽ പത്താം ക്ലാസ് വരെയുള്ള 6,76,106 കുട്ടികൾക്ക് മീസിൽസ് റുബെല്ല പ്രതിരോധ കുത്തിവെപ്പ് നൽകാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. സ്കൂളുകളിലും, സ്ഥിരം രോഗപ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങളിലും മാത്രമായി നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് ഇത്രയും കുട്ടികൾക്ക് കുത്തിവെപ്പ് നൽകിയത്. അടുത്തയാഴ്ച മുതൽ അങ്കണവാടികളിലേക്കും, പ്ലേ സ്‌കൂളുകളിലേക്കും, നഴ്സറികളിലേക്കും പ്രതിരോധ ദൗത്യം വ്യാപിപ്പിക്കും. ആദ്യ ഘട്ടത്തിൽ പ്രതിരോധ കുത്തിവെപ്പിനോട് വിമുഖത കാണിച്ച ചുരുക്കം ചില മാതാപിതാക്കളും തങ്ങളുടെ കുട്ടികൾക്ക് പ്രതിരോധം ഉറപ്പാക്കാൻ മുന്നോട്ട് വന്നു തുടങ്ങി. കുത്തിവെപ്പ് പൂർത്തീകരിച്ച സ്കൂളുകളിൽ വിട്ടുപോയ കുട്ടികൾക്ക് കുത്തിവെപ്പ് നൽകാൻ മാത്രമായി മറ്റൊരു ദിവസം നൽകിയിട്ടുണ്ട്. കുത്തിവെപ്പിനെക്കുറിച്ച് ആദ്യം പ്രചരിച്ച വ്യാജ സന്ദേശങ്ങൾ തള്ളിക്കളയുന്ന സമീപനമാണ് ഇപ്പോൾ രക്ഷിതാക്കൾ സ്വീകരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. ചിലയിടങ്ങളിൽ പി.ടി.എ ഭാരവാഹികൾ തന്നെ കുത്തിവെപ്പിന് വേണ്ട സഹായങ്ങൾ നൽകുന്നുണ്ട്. പദ്ധതി വിലയിരുത്തുന്നതിനായി ജില്ലയിലെത്തിയ ലോകാരോഗ്യ സംഘടനയുടെ മുഖ്യപ്രതിനിധി ഡോ. എസ്.ബി. റൂട്ട്റേ ജില്ലയിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്, മേയർ എന്നിവരുമായി ചർച്ച നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story