Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൈ തല്ലിയൊടിക്കാൻ...

കൈ തല്ലിയൊടിക്കാൻ ക്വട്ടേഷൻ​: അഭിഭാഷകന്​ മുൻകൂർ ജാമ്യം

text_fields
bookmark_border
കൊച്ചി: തൃശൂരിൽ എൻജിനീയറുടെ കൈ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ അയ്യന്തോൾ സ്വദേശിയായ അഭിഭാഷകൻ വി.ആർ. ജ്യോതിഷിന് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ആവശ്യപ്പെടുേമ്പാൾ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് അനിവാര്യമാണെങ്കിൽ 25,000 രൂപ ബോണ്ടി​െൻറ അടിസ്ഥാനത്തിൽ ജാമ്യം അനുവദിക്കാനും കോടതി നിർദേശിച്ചു. നേരേത്ത ഹരജി പരിഗണിക്കെവ ഒാക്ടോബർ 12 വരെ ഹരജിക്കാര​െൻറ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. തൃശൂരിലെ ഒരു മാളില്‍ കാര്‍ ഹോണ്‍ മുഴക്കിയതി​െൻറ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് എന്‍ജിനീയറെ മര്‍ദിക്കാന്‍ ജ്യോതിഷ് ക്വട്ടേഷന്‍ നല്‍കിയെന്നും ഇതനുസരിച്ച് തൃശൂര്‍ സ്വദേശികളായ സാബു, അജീഷ് എന്നിവര്‍ ഇരുമ്പുവടികൊണ്ട് എന്‍ജിനീയറുടെ കൈ തല്ലിയൊടിച്ചെന്നുമാണ് കേസ്.
Show Full Article
TAGS:LOCAL NEWS 
Next Story