Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറെക്കോഡുകള്‍ക്ക്...

റെക്കോഡുകള്‍ക്ക് കണ്ണൂര്‍ ടച്ച്​; മാറിമറിഞ്ഞത്​ വര്‍ഷങ്ങളുടെ റെക്കോഡുകൾ

text_fields
bookmark_border
കോതമംഗലം: കോതമംഗലത്തെ മൈതാനം വ്യാഴാഴ്ച സാക്ഷ്യംവഹിച്ചത് ഏഴ് റെക്കോര്‍ഡുകൾക്ക്. മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് റെക്കോഡുകൾ സ്ഥാപിച്ചത്. സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ അലക്‌സ് പി. തങ്കച്ചൻ, ജൂനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടിലും ഡിസ്‌കസ് ത്രോയിലും അലക്‌സ് ജോസഫ്, ജൂനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ അഭിഷേക് മാത്യു, ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ കെസിയ മറിയം ബെന്നി, ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജംപില്‍ സാന്ദ്ര ബാബു, സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 100മീറ്റര്‍ ഓട്ടത്തില്‍ ആര്‍. രമ്യ തുടങ്ങിയവർ റെക്കോഡ് ചരിത്രത്തിൽ ഇടം കണ്ടെത്തി. ഇത്തവണത്തെ റെക്കോഡ് ജേതാക്കളിൽ മൂന്നുപേർ കണ്ണൂർ സ്വദേശികളാെണന്നതാണ് കൗതുകം. സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണം നേടിയ അലക്‌സ് പി. തങ്കച്ചന്‍ കണ്ണൂര്‍ പൂവഞ്ചാലുകാരനാണ്. കോതമംഗലം സ​െൻറ് ജോര്‍ജ് എച്ച.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാർഥിയായ അലക്സ് കഴിഞ്ഞവര്‍ഷം കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ അമല്‍ പി. രാഘവ് സ്ഥാപിച്ച 44.80മീറ്ററി​െൻറ റെക്കോഡാണ് 47.21 മീറ്റര്‍ ചാടി തകര്‍ത്തത്. ഡിസ്‌കസിെനാപ്പം ഷോട്ട്പുട്ടിലും അലക്‌സ് മികവ് തെളിയിച്ചു. സംസ്ഥാന സ്‌കൂള്‍ തലത്തില്‍ ഷോട്ട്പുട്ടിന് രണ്ടാം സ്ഥാനവും സ്വന്തമാക്കിയിട്ടുണ്ട്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയ അഭിഷേക് കണ്ണൂര്‍ ഇരിട്ടി സ്വദേശിയാണ്. കോതമംഗലം മാര്‍ബേസില്‍ വിദ്യാർഥിയാണ്. 2012-ല്‍ കോതമംഗലം സ​െൻറ് ജോര്‍ജ് എച്ച്.എസ്.എസിലെ അനിസാഷ് ബാലന്‍ നേടിയ 1.59 മിനിറ്റ് എന്ന റെക്കോഡാണ് അഭിഷേക് തകർത്തത്. അനിസാഷിനേക്കാള്‍ രണ്ട് സെക്കന്‍ഡ് മുമ്പ് അഭിഷേക് ലക്ഷ്യത്തിലെത്തിയതോടെ 1.57 മിനിറ്റി​െൻറ പുതിയ റെക്കോഡ് പിറന്നു. ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജംപില്‍ സ്വര്‍ണം നേടിയ സാന്ദ്ര കണ്ണൂര്‍ കേളകം സ്വദേശിനിയാണ്. മാതിരപ്പിള്ളി ഗവ. വി.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാർഥിനിയാണ്. 5.86 മീറ്റര്‍ ചാടിയാണ് സാന്ദ്ര പുതിയ റെക്കോഡ് സ്ഥാപിച്ചത്. 2012-ല്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ അശ്വതി രാജന്‍ തീര്‍ത്ത റെക്കോഡാണ് സാന്ദ്ര തിരുത്തിയത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടിലും ഡിസ്‌കസ് ത്രോയിലും സ്വര്‍ണം നേടിയ അലക്‌സ് ജോസഫ് പിറവം മണീട് ഗവ. വി.എച്ച്.എസ്.എസില്‍ പത്താം ക്ലാസ് വിദ്യാർഥിയാണ്. 13.52 ആണ് അലസ്‌കി​െൻറ റെക്കോഡ് സമയം. ഒമ്പത് വര്‍ഷം പഴക്കമുള്ള റെക്കോഡാണ് അലക്‌സ് ജോസഫ് വ്യാഴാഴ്ച തിരുത്തിയെഴുതിയത്. 2009-ല്‍ കോതമംഗലം മാര്‍ ബേസില്‍ താരം ജിബിന്‍ റെജിയുടെ 12.47 എന്ന സമയമാണ് അലക്‌സ് തിരുത്തിയത്. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ രമ്യ ഒരു സെക്കന്‍ഡിനാണ് റെക്കോഡോടെ സ്വര്‍ണം നേടിയത്. തേവര പെരുമാനൂര്‍ സ​െൻറ് തോമസ് എച്ച്.എസ്.എസ് വിദ്യാർഥിനിയാണ്. സ്വന്തം റെക്കോർഡാണ് കെസിയ തിരുത്തി എഴുതിയത്. കഴിഞ്ഞവര്‍ഷം 10.35 മീറ്റര്‍ ഷോട്ട്പുട്ട് എറിഞ്ഞ കെസിയയുടെ റെക്കോഡ് ഈ വര്‍ഷം 10.74 മീറ്റര്‍ എറിഞ്ഞ് കെസിയതന്നെ തിരുത്തുകയായിരുന്നു. കോട്ടയം സ്വദേശിനിയായ കെസിയ മാതിരപ്പിള്ളി ഗവ. വി.എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story