Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right16ാമത് ജില്ല സ്കൂൾ...

16ാമത് ജില്ല സ്കൂൾ കായികമേളക്ക്​ തുടക്കം

text_fields
bookmark_border
കോതമംഗലം: 16ാമത് റവന്യൂ ജില്ല സ്കൂൾ കായികോത്സവത്തിന് ഉജ്ജ്വല തുടക്കം. സംസ്ഥാന മീറ്റ് റെക്കോഡ് തിരുത്തി എഴുതിയതുൾപ്പെടെ ഏഴ് റെക്കോഡുകൾക്ക് ആദ്യദിനം സാക്ഷ്യം വഹിച്ചു. 75 പോയൻറുമായി കോതമംഗലം മാർ ബേസിൽ കിരീടം നിലനിർത്താനുള്ള പരിശ്രമത്തിലാണ്. രണ്ടുവർഷം മുമ്പ് നഷ്ടമായ ഒന്നാം സ്ഥാനം തിരികെ പിടിക്കാൻ അരയും തലയും മുറുക്കിയിറങ്ങിയ സ​െൻറ് ജോർജിന് 51പോയൻറാണ് ആദ്യദിനം നേടാനായത്. ഗ്രൂപ്പിനങ്ങളിൽ കോതമംഗലം ഉപജില്ലയാണ് ഇത്തവണയും മുന്നിൽ- 158 പോയൻറ്. 33 പോയൻറുമായി എറണാകുളവും 24 പോയൻറുമായി പിറവവും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. രാവിലെ കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയാണ് മത്സരങ്ങൾ തുടങ്ങിയത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി.എ. സന്തോഷ് പതാക ഉയർത്തി. ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ മഞ്ജു സിജു അധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, എം.എ കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, എം.എ കോളജ് പ്രിൻസിപ്പൽ ഡോ. ഡെൻസ്‌ലി ജോസ് എന്നിവർ സംസാരിച്ചു. സി.എ. സന്തോഷ് സ്വാഗതവും എം.ഡി. ബാബു നന്ദിയും പറഞ്ഞു. മീറ്റ് ശനിയാഴ്ച സമാപിക്കും. മീറ്റി​െൻറ ലോഗോ രൂപകൽപന ചെയ്ത അനൂപ് ശാന്തകുമാറിന് ആൻറണി ജോൺ എം.എൽ.എ ഉപഹാരം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story