Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരോഷ്‌നി ജില്ലതല...

'രോഷ്‌നി' ജില്ലതല പരിശീലനം

text_fields
bookmark_border
ആലുവ: ജില്ല ഭരണകൂടവും സര്‍വശിക്ഷ അഭിയാനും ചേര്‍ന്ന് നടപ്പാക്കുന്ന 'രോഷ്‌നി' പദ്ധതിയുടെ ഭാഗമായി വിവിധ ഭാഷകൾ അറിയുന്നവര്‍ക്കുള്ള ജില്ലതല പരിശീലന പരിപാടി ആലുവ ബി.ആര്‍.സിയില്‍ ആരംഭിച്ചു. ജില്ല അസി. കലക്ടർ ഇഷാപ്രിയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്‌തു. എസ്.എസ്.എ ജില്ല പ്രോജക്‌ട് ഓഫിസര്‍ സജോയ് ജോർജ് അധ്യക്ഷത വഹിച്ചു. എസ്.എസ്.എ ഇടുക്കി ജില്ല പ്രോഗ്രാം ഓഫിസര്‍ ധന്യ പി. വാസു പദ്ധതി വിശദീകരിച്ചു. അധ്യാപക പരിശീലകരായ കെ. ജയശ്രീ, പി.എം. മുഹമ്മദ് സിയ, കെ.എന്‍. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഔട്ട് ഓഫ് സ്‌കൂൾ കോഒാഡിനേറ്റര്‍ പി.ബി. രതീഷ് സ്വാഗതവും ആലുവ ബി.പി.ഒ ആര്‍.എസ്. സോണിയ നന്ദിയും പറഞ്ഞു. ഇതര സംസ്ഥാനക്കാരായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന നാല് സ്‌കൂളുകളെ പ്രത്യേകം എടുത്താണ് പദ്ധതി നടപ്പാക്കുന്നത്. ഗവ. യു.പി സ്‌കൂൾ കണ്ടന്തറ, ഗവ. ഹൈസ്‌കൂൾ ബിനാനിപുരം, ഗവ. എല്‍.പി സ്‌കൂൾ പൊന്നുരുന്നി, യൂനിയന്‍ എല്‍.പി സ്‌കൂൾ തൃക്കണാര്‍വട്ടം എന്നീ സ്‌കൂളുകളെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. ഈ സ്‌കൂളുകളില്‍ രാവിലെ 8.30 മുതല്‍ പത്തുവരെ ഇതര സംസ്ഥാനക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ഭാഷാപരമായ പ്രശ്നങ്ങള്‍ പരിഹരിച്ച് പഠനം എളുപ്പമാക്കാന്‍ ആവശ്യമായ ഇടപെടല്‍ സര്‍വശിക്ഷ അഭിയാന്‍ നിയോഗിച്ചിട്ടുള്ള എജുക്കേഷനല്‍ വളൻറിയര്‍മാര്‍ മുഖേന സംഘടിപ്പിക്കും. വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണവും നല്‍കും. 18 സ്‌കൂളുകളില്‍ ഇതര സംസ്ഥാനക്കാരായ വിദ്യാര്‍ഥികള്‍ക്ക് പഠനസഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ എസ്.എസ്.എ പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. ബഹുഭാഷ പ്രാവീണമമുള്ള എജുക്കേഷനന്‍ വളൻറിയര്‍മാരുടെ സേവനം ഈ പരിശീലന കേന്ദ്രങ്ങളിലുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story