Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right...

തരിശുഭൂമിയില്ലെന്നറിയിച്ച് ഭൂമിക്കുവേണ്ടിയുള്ള അപേക്ഷകൾ തള്ളുന്നു

text_fields
bookmark_border
മൂവാറ്റുപുഴ: നൂറുകണക്കിന് ഏക്കർ തരിശുഭൂമി സ്വകാര്യ വ്യക്തികൾ കൈയേറുമ്പോഴും കിടപ്പാടത്തിനു വേണ്ടിയുള്ള പാവങ്ങളുടെ അപേക്ഷകൾ, ഭൂമി ഇല്ലെന്ന് ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പ് തള്ളുന്നു. ഭൂമി ഇല്ലാതെ നൂറുകണക്കിന് കുടുംബങ്ങൾ തെരുവിലുറങ്ങുമ്പോളാണ് മൂവാറ്റുപുഴ താലൂക്കിലെ മൂളവൂർ വില്ലേജിൽ മാത്രം ഏക്കറുകണക്കിന് ഭൂമി സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയിരിക്കുന്നതായി ആരോപണം. മൂളവൂർ വില്ലേജിലെ സ്കൂൾപടി-ത്രിവേണി റോഡിനോട് ചേർന്ന് ആറ് ഏക്കർ, ത്രിവേണി യാക്കോബായ പള്ളിയുടെ തെക്ക് വശത്തായി ഒന്നര ഏക്കർ, മാനാറി ഭീമൻ ചവുട്ടിപാറ മൈക്രോ സ്റ്റേഷൻ റോഡരികിൽ അ‌ഞ്ച് ഏക്കർ, മാനാറി-കീഴില്ലം റോഡിനോട് ചേർന്ന് ഞാലിന് സമീപത്തായി ഒമ്പത് ഏക്കർ എന്നിങ്ങനെ ഭൂമി സ്വകാര്യ വ്യക്തികൾ കൈയേറിയതായാണ് ആരോപമുള്ളത്. ഭവനരഹിതർക്ക് വീടുണ്ടാക്കി കൊടുക്കുന്നതിന് സർക്കാർ സ്ഥലം തേടി നടക്കുമ്പോഴാണ് ഇരുപതേക്കറോളം സ്ഥലം മൂളവൂർ വില്ലേജിൽ സ്വകാര്യ വ്യക്തികൾ കൈവശംവെച്ചിരിക്കുന്നത്. ത്രിവേണി യാക്കോബായ പള്ളിയുടെ തെക്കുവശത്തുള്ള ഒന്നര ഏക്കർ ഭൂമിയിൽ സർക്കാർ സ്കൂൾ പ്രവർത്തിച്ചിരുന്നതാണ്. സ്കൂളി​െൻറ പ്രർത്തനം നിലച്ചതോടെ ഇൗ സ്ഥലം മതിലുകെട്ടിതിരിച്ച് സ്വകാര്യ വ്യക്തി അധീനതയിലാക്കി. മാനാറിയിൽ 25 ഏക്കർ കൈവശം െവച്ചിരിക്കുന്ന കുടുംബം ഭൂപരിഷ്കരണ നിയമത്തെപോലും അട്ടിമറിച്ചിരിക്കുകയാണെന്നാണ് ആക്ഷേപം. ഇതുസംബന്ധിച്ച പരാതി സർക്കാറി​െൻറ മുന്നിലുണ്ട്. ഭീമൻ ചവുട്ടപാറ മൈക്രോ സ്റ്റേഷൻ റോഡിന് സമീപത്തെ ഭൂമിയും സ്വകാര്യ വ്യക്തികൾ കൈവശം വെച്ചിരിക്കുന്നതായി ആരോപണമുണ്ട്. ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് പലയിടത്തും ഭൂമി ൈകയേറിയിരിക്കുന്നതെന്ന് ഭൂരഹിതർ ആരോപിക്കുന്നു. ഭൂമിയില്ലാത്തവർക്ക് നൽകാൻ ആവശ്യമായ ഭൂമി ലഭ്യമല്ലെന്ന് നിരന്തരം വാർത്തകൾ വരുന്നുണ്ട്. എന്നാൽ, മൂവാറ്റുപുഴ താലൂക്കിൽ നിരവധി സ്ഥലങ്ങളിൽ ഭൂമി അനധികൃതമായി സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിെവച്ചിക്കുന്നുവെന്നാണ് സൂചന. മാറി മാറി വരുന്ന സർക്കാറിനെ സ്വാധീനിച്ച് ഭൂമി കൈവശംെവച്ചിരിക്കുന്നവർക്കെതിരെ അന്വേഷണം നടത്തി സ്ഥലം പിടിച്ചെടുക്കാൻ റവന്യൂ വകുപ്പ് തയാറാകണമെന്ന ആവശ്യം ശക്തമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story