Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബ്ലോക്കുതല കേരളോത്സവം

ബ്ലോക്കുതല കേരളോത്സവം

text_fields
bookmark_border
മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്തി​െൻറയും സംസ്ഥാന യുവജനക്ഷേമ ബോഡി​െൻറയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബ്ലോക്കുതല കേരളോത്സവം 14 മുതൽ 23 വരെ വിവിധ വേദികളിൽ നടക്കും. 14ന് വൈകീട്ട് മൂന്നിന് വാഴക്കുളം സ​െൻറ് ജോർജ് വോളിബാൾ ഗ്രൗണ്ടിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മേരി ബേബി ഉദ്ഘാടനം ചെയ്യും. മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് പെരുമ്പിള്ളിക്കുന്നേൽ അധ്യക്ഷത വഹിക്കും. തുടർന്ന് വോളിബാൾ മത്സരം ആരംഭിക്കും. 15ന് രാവിലെ 10 മുതൽ ബ്ലോക്ക് പഞ്ചായത്ത് സുവർണ ജൂബലി ഹാളിൽ കലാമത്സരങ്ങൾ ആരംഭിക്കും. ആയവന പഞ്ചായത്ത് സ്റ്റേഡിയത്തിൽ വടംവലി മത്സരവും ക്രിക്കറ്റ് മത്സരം മൂവാറ്റുപുഴ ഗവ. മോഡൽ സ്കൂൾ ഗ്രൗണ്ടിലും നടക്കും. 21ന് രാവിലെ വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബാൾ മത്സരം ആരംഭിക്കും. മാറാടി ചന്തപ്പാറ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഷട്ടിൽ ബാഡ്മിൻറൺ മത്സരവും 22ന് വാഴക്കുളം കാർമൽ ഗ്രൗണ്ടിൽ അത്ലറ്റിക് മത്സരവും മൂവാറ്റുപുഴ ക്ലബ് സ്വിമ്മിങ് പൂളിൽ നീന്തൽ മത്സരവും നടക്കും. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും 23ന് രാവിലെ 10ന് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് സുവർണ ജൂബലി ഹാളിൽ എൽദോ എബ്രാഹാം എം.എൽ.എ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മേരി ബേബി അധ്യക്ഷത വഹിക്കും. ഗ്രാമപ‌ഞ്ചായത്ത് പ്രസിഡൻറുമാർ, ബ്ലോക്ക് പ‌ഞ്ചായത്ത് മെംബർമാർ എന്നിവർ സംസാരിക്കും
Show Full Article
TAGS:LOCAL NEWS 
Next Story