Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅന്നത്തിനും...

അന്നത്തിനും ഉടുതുണിക്കും ചുമത്തിയ ജി.എസ്​.ടി പിൻവലിക്കണം ^വ്യാപാരി വ്യവസായി സമിതി

text_fields
bookmark_border
അന്നത്തിനും ഉടുതുണിക്കും ചുമത്തിയ ജി.എസ്.ടി പിൻവലിക്കണം -വ്യാപാരി വ്യവസായി സമിതി കൊച്ചി: ജി.എസ്.ടിയിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി എറണാകുളം ജില്ല കമ്മിറ്റിയും കേരള ഹോട്ടൽ ആൻഡ് റെസ്റ്റാറൻറ് അസോസിയേഷനും സംയുക്തമായി ബി.എസ്.എൻ.എൽ എക്സ്ചേഞ്ചിന് മുന്നിൽ ധർണ നടത്തി. ധർണ ടി.ഇ.എൽ.കെ ചെയർമാൻ എൻ.സി. മോഹനൻ ഉദ്ഘാടനം ചെയ്തു. കേരള ഹോട്ടൽ ആൻഡ് റെസ്റ്റാറൻറ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജയ്പാൽ മുഖ്യപ്രഭാഷണം നടത്തി. സമിതി ജില്ല പ്രസിഡൻറ് ടി.എം. അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ. സെക്രട്ടറി സി.കെ. പ്രഭാകര നായിക്ക്, മൊൈബൽ ഫോൺ വ്യാപാരി സമിതി ജില്ല സെക്രട്ടറി എസ്. സുൾഫിക്കർ അലി, കേരള ഹോട്ടൽ ആൻഡ് റെസ്റ്റാറൻറ് അസോസിയേഷൻ ഭാരവാഹി ഇ.എം. മാണി, സമിതി ഏരിയ സെക്രട്ടറി ഇ. അബ്ദുൽ കലാം എന്നിവർ ആശംസകൾ അർപ്പിച്ചു. കേരള ഹോട്ടൽ ആൻഡ് റെസ്റ്റാറൻറ് അസോസിയേഷൻ ഭാരവാഹി ടി.സി. റഫീക്ക് നന്ദി പറഞ്ഞു. ടാക്സി മേഖലയിലെ സംഘർഷങ്ങൾക്ക് അറുതി വരുത്തണം കൊച്ചി: കഴിഞ്ഞ ദിവസം രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പ്രീപെയ്ഡ്, ഒാൺലൈൻ ടാക്സി ഡ്രൈവർമാർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഇരുവിഭാഗങ്ങൾക്കും സമാധാന അന്തരീക്ഷത്തിൽ തൊഴിൽ ചെയ്യാനാകാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് സംസ്ഥാന മോേട്ടാർ തൊഴിലാളി യൂനിയൻ (ടി.യു.സി.ഐ). സംഭവത്തെതുടർന്ന് കേരള സംസ്ഥാന മോേട്ടാർ തൊഴിലാളി യൂനിയൻ ടി.യു.സി.െഎ യൂനിയൻ ഭാരവാഹികൾ ജില്ല കലക്ടറുമായി കൂടിക്കാഴ്ച നടത്തി. ജില്ല കലക്ടറുടെ നിർദേശത്തെ തുടർന്ന് എ.ഡി.എമ്മുമായും ചർച്ച നടത്തി. വെള്ളിയാഴ്ച ബന്ധപ്പെട്ട ട്രേഡ് യൂനിയൻ പ്രതിനിധികൾ, പ്രീപെയ്ഡ് ടാക്സി പ്രതിനിധികൾ, ഒാൺലൈൻ കമ്പനി പ്രതിനിധികൾ, ജില്ല ലേബർ ഒാഫിസർ, നെടുമ്പാശ്ശേരി സി.െഎ എന്നിവരെ ഉൾപ്പെടുത്തി ചർച്ച നടത്താൻ തീരുമാനിച്ചു. ജില്ല കലക്ടറുമായുള്ള കൂടിക്കാഴ്ചയിൽ യൂനിയൻ പ്രസിഡൻറ് ടി.സി. സുബ്രഹ്മണ്യൻ, സെക്രട്ടറി സുകേഷ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷാജോ ജോസ്, ബിനോയ് എടവനക്കാട്, ബിനോയ് തമ്മനം, ആംബ്രോസ്, സുമേഷ്, വിനീഷ് എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story