Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനാട് കൈകോര്‍ത്തു;...

നാട് കൈകോര്‍ത്തു; സ്വപ്്നഭവനത്തിൽ അഷിതയും അമിതയും

text_fields
bookmark_border
(പടം EM MVPA HOUSE) മൂവാറ്റുപുഴ: നാട് കൈകോർത്തപ്പോൾ പൈങ്ങോട്ടൂര്‍ സ​െൻറ് ജോസഫ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ അഞ്ച്, ആറ് ക്ലാസുകളില്‍ പഠിക്കുന്ന അഷിത രാജുവിനും അമിത രാജുവിനും സ്വന്തമായി വീടെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. അഷിതയുടെയും അമിതയുടെയും പിതാവ് പുളിന്താനത്ത് വീട്ടില്‍ രാജു, അഞ്ചുവര്‍ഷം മുമ്പാണ് രോഗബാധിതനായി മരിച്ചത്. കഴിഞ്ഞ നവംബറില്‍ മാതാവ് രാധയും മരിച്ചതോടെ കുട്ടികള്‍ രാധയുടെ അച്ഛൻ പറമ്പത്ത് സുബ്രഹ്മണ്യ‍​െൻറയും മാതാവ് കാര്‍ത്യായനിയുടെയും സംരക്ഷണത്തിൽ പൈങ്ങോട്ടൂര്‍ പാറേപ്പടിയിലാണ് കഴിഞ്ഞിരുന്നത്. ഏകാശ്രയമായ മുത്തച്ഛൻ സുബ്രഹ്മണ്യന്‍ വാർധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് മരിച്ചതോടെ കാര്‍ത്യായനിയും കുട്ടികളും ഒറ്റപ്പെട്ടു. മുത്തശ്ശിയുടെ പേരിലുള്ള നാല് സ​െൻറ് സ്ഥലത്ത് ചോര്‍ന്നൊലിക്കുന്ന അടച്ചുറപ്പില്ലാത്ത കൊച്ചുവീട്ടില്‍ താമസിക്കുന്ന കുട്ടികളുടെ ദുരിതം സഹപാഠികള്‍ സ്‌കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് സ്‌കൂള്‍ അധികൃതരും ജനപ്രതിനിധികളും സമൂഹത്തി​െൻറ നാനാതുറകളില്‍ നിന്നുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും കൈകോർത്താണ് സ്‌നേഹഭവനം യാഥാര്‍ഥ്യമക്കിയത്. അടിവാട് ഹീറോ യങ്സ് ക്ലബ് പ്രവര്‍ത്തകര്‍ നിര്‍മാണ സാമഗ്രികള്‍ ചുമന്നെത്തിക്കാനും ധനസഹായം നല്‍കാനും വീട്ടിലേക്കുള്ള വഴി നിര്‍മിക്കുന്നതിനും സഹായിച്ചു. പോത്താനിക്കാട് പുളിന്താനം സ്വദേശിയും പ്രവാസി മലയാളിയുമായ സാജു സ്‌കറിയ മ്യാലില്‍പുത്തന്‍പുരയും ലയണ്‍സ് ക്ലബ് ഓഫ് കോതമംഗലം -ഒയാസിസ് യൂനിറ്റും കുട്ടികളുടെ ദുരിതമറിഞ്ഞ് 50,000 -രൂപ എല്‍ദോ എബ്രഹാം എം.എല്‍.എ വഴി നല്‍കി. ജനകീയ കൂട്ടായ്മയിൽ നിർമിച്ച വീടി​െൻറ താക്കോല്‍ദാനം വെള്ളിയാഴ്ച രാവിലെ 10-ന് ജോയ്‌സ് ജോര്‍ജ് എം.പി നിര്‍വഹിക്കും. പൊതുസമ്മേളനം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.വി. സുരേഷ് അധ്യക്ഷത വഹിക്കും. എം.എല്‍.എ മുഖ്യരക്ഷാധികാരിയും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചെയര്‍മാനും പ്രധാനാധ്യാപിക സിസ്റ്റര്‍ ജോസിന്‍ ജനറല്‍ കണ്‍വീനറായും പി.ടി.എ പ്രസിഡൻറ് ടൈഗ്രീസ് ആൻറണി കണ്‍വീനറായും കമ്മിറ്റി രൂപവത്കരിച്ചാണ് ധനസമാഹരണം നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story