Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകങ്ങരപ്പടി കവല വികസനം ...

കങ്ങരപ്പടി കവല വികസനം നഷ്‌ടപരിഹാരം നൽകിയില്ല; മനുഷ്യാവകാശ കമീഷൻ കലക്‌ടർക്ക്​ നോട്ടീസ് അയക്കും

text_fields
bookmark_border
കങ്ങരപ്പടി കവല വികസനം നഷ്‌ടപരിഹാരം നൽകിയില്ല; മനുഷ്യാവകാശ കമീഷൻ കലക്‌ടർക്ക് നോട്ടീസ് അയക്കും ആലുവ: കങ്ങരപ്പടി കവല വികസനത്തിന് സ്‌ഥലം വിട്ടുനൽകിയയാൾക്ക് നഷ്‌ടപരിഹാരം നൽകാത്തതിനെതിരെ കലക്‌ടർക്കും പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർക്കും മനുഷ്യാവകാശ കമീഷൻ നോട്ടീസ് അയക്കും. വടകോട് പുതുശേരിമുകൾ വീട്ടിൽ സൈനുദ്ദീ‍​െൻറ പരാതിയിലാണ് കമീഷൻ ആക്ടിങ് ചെയർമാൻ മോഹനദാസി​െൻറ നടപടി. 73 പേർക്ക് നഷ്‌ടപരിഹാരം നൽകിയിട്ടും തന്നെ മാത്രം അകാരണമായി അവഗണിച്ചെന്ന് പരാതിക്കാരൻ ആരോപിച്ചു. ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. മൂന്നര പതിറ്റാണ്ടിലേറെയായി താമസിക്കുന്നയാൾക്ക് കെട്ടിടം നിർമിക്കാൻ അനുമതി നൽകുന്നില്ലെന്ന പരാതിയിൽ കളമശ്ശേരി നഗരസഭയോട് വിശദീകരണം തേടി. വിടാക്കുഴ കരുണ നിവാസിൽ ബോസ്കോ ലൂയിസ് നൽകിയ പരാതിയിലാണ് വിശദീകരണം ആവശ്യപ്പെട്ടത്. പ്രതിരോധ വകുപ്പി‍​െൻറ സ്ഥലത്തിന് സമീപത്താണെന്ന പേരിലാണ് അനുമതി നൽകാത്തതെന്നാണ് പരാതി. പരാതിയിന്മേൽ ഒരുമാസത്തിനകം നഗരസഭ റിപ്പോർട്ട് നൽകണം. അപേക്ഷ നൽകി രണ്ട് വർഷത്തിലേറെയായിട്ടും റേഷൻ കാർഡ് ലഭിക്കുന്നില്ലെന്ന പരാതിയിൽ പറവൂർ താലൂക്ക് സപ്ലൈ ഓഫിസർക്ക് നോട്ടീസ് അയക്കും. കെടാമംഗലം വട്ടത്തേരി വീട്ടിൽ വി.കെ. ബാബു നൽകിയ പരാതിയിലാണ് നടപടി. വെങ്ങോല പാത്തിപ്പാലത്ത് മത്സ്യമാർക്കറ്റിലെ മാലിന്യം നീക്കണമെന്ന പരാതിയിൽ ഡി.എം.ഒ, വെങ്ങോല പഞ്ചായത്ത് സെക്രട്ടറി, പി.സി.ബി എന്നിവർക്ക് നോട്ടീസ് അയക്കും. അല്ലപ്ര മുണ്ടക്കൽ എം.എം. ഹിലാലാണ് പരാതിക്കാരൻ. ജീവനക്കാരിയെ അന്യായമായി പിരിച്ചുവിട്ട വിഷയത്തിൽ ഡി.എൽ.ഒയോട് റിപ്പോർട്ട് തേടി. പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങൾ ചോദിച്ചതി‍​െൻറ പേരിൽ പാലാരിവട്ടം ജയ് മോട്ടേഴ്സിൽനിന്ന് പിരിച്ചുവിട്ട ഇടപ്പള്ളി സ്വദേശി ജഷീല അംജിത്തിന് വേണ്ടി ആൻറി കറപ്ഷൻ പീപിൾസ് മൂവ്മ​െൻറാണ് പരാതി നൽകിയത്. കൈ തല്ലിയൊടിച്ച ഭർത്താവിനെ അറസ്‌റ്റ് ചെയ്യുന്നില്ലെന്നാരോപിച്ച് ഭാര്യ നൽകിയ ഹരജിയിൽ ബിനാനിപുരം പൊലീസിന് നോട്ടീസ് അയക്കും. ഏലൂക്കര തച്ചവള്ളത്ത് മുഹമ്മദിനെതിരെയാണ് ഭാര്യ ഷെമീന പരാതി നൽകിയത്. ആലുവ പാലസിൽ നടന്ന കമീഷൻ സിറ്റിങ്ങിൽ പുതിയ പത്ത് കേസുകൾ ഉൾപ്പെടെ 50 എണ്ണം പരിഗണിച്ചു. 11 പരാതികൾ തീർപ്പാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story