Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമണപ്പുറത്ത് തള്ളിയ...

മണപ്പുറത്ത് തള്ളിയ കോൺക്രീറ്റ് മാലിന്യം നീക്കിയില്ല

text_fields
bookmark_border
ആലുവ: നഗരസഭ കരാറുകാർ . പെരിയാർ തീരത്ത് ദേശം കടവ് ഭാഗത്താണ് മൂന്ന് മാസം മുമ്പ് കോൺക്രീറ്റ് സ്ലാബുകളടക്കം തള്ളിയത്. പറവൂർ കവലയിൽനിന്ന് മണപ്പുറം ഭാഗത്തേക്കും യു.സി കോളജ് ഭാഗത്തേക്കും പൊതുമരാമത്ത് വകുപ്പ് കാനകൾ പുനർനിർമിച്ചിരുന്നു. ഇവിടത്തെ പഴയ കാനകളുടെ സ്ലാബുകൾ, കോൺക്രീറ്റ് അവശിഷ്‌ടങ്ങൾ എന്നിവയാണ് തള്ളിയത്. പൊതുമരാമത്ത് ഉദ്യോഗസ്‌ഥരുടെ ഒത്താശയോടെയാണ് പുഴയോരത്ത് തള്ളിയതെന്ന് നാട്ടുകാർ പറയുന്നു. ശിവരാത്രി ആഘോഷ വേളയിൽ താൽക്കാലിക കെ.എസ്.ആർ.ടി.സി സ്‌റ്റാൻഡ്‌ ഇൗ ഭാഗത്താണ്. മണപ്പുറത്തേക്കുള്ള വാഹനങ്ങളും ഇതുവഴി തിരിച്ചുവിടാറുണ്ട്. മാലിന്യം നീക്കിയില്ലെങ്കിൽ ശിവരാത്രി നടത്തിപ്പിനും തടസ്സമാകും. മാലിന്യം നീക്കം ചെയ്യണമെന്ന് ജനപ്രതിനിധികളടക്കം പലതവണ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്‌ഥർ നടപടികളെടുക്കുന്നില്ലെന്ന് പരാതിയുണ്ട്. ക്യാപ്‌ഷൻ ea53 waste ആലുവ പഴയ ദേശം കടവിനോട് ചേർന്ന് മണപ്പുറത്ത് കോൺക്രീറ്റ് മാലിന്യം തള്ളിയ നിലയിൽ
Show Full Article
TAGS:LOCAL NEWS 
Next Story