Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസമു​​ദ്രോൽപന്ന...

സമു​​ദ്രോൽപന്ന കയറ്റുമതി കുതിപ്പിലേക്ക്​

text_fields
bookmark_border
കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ ശീതീകരിച്ച ചെമ്മീനും കണവക്കും ലഭിച്ച വൻ ഡിമാൻഡി​െൻറ ബലത്തിൽ നടപ്പ് സാമ്പത്തിക വർഷത്തി​െൻറ ആദ്യപാദം രാജ്യത്തെ സമുേദ്രാൽപന്ന കയറ്റുമതിയിൽ ഗണ്യമായ വർധന. ഏപ്രിൽ മുതൽ ജൂൺ വരെ 9,066 കോടി മൂല്യമുള്ള 2,51,735 ടൺ സമുേദ്രാൽപന്നമാണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ കയറ്റുമതി 2,01,223 ടണ്ണായിരുന്നു. 50,512 ടണ്ണി​െൻറ വളർച്ച. അമേരിക്കയും തെക്കുകിഴക്കൻ ഏഷ്യയുമാണ് ഇന്ത്യയിൽനിന്ന് ഏറ്റവുമധികം സമുേദ്രാൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത്. യൂറോപ്യൻ യൂനിയൻ, ജപ്പാൻ എന്നിവിടങ്ങളിലും ആവശ്യക്കാരുണ്ട്. ചൈനയിലേക്കുള്ള കയറ്റുമതിയും കാര്യമായി വർധിച്ചു. കഴിഞ്ഞ വർഷത്തി​െൻറ ആദ്യ പാദത്തെ അപേക്ഷിച്ച് ആകെ കയറ്റുമതിയുടെ 50.66 ശതമാനവും ചെമ്മീനാണ്. കയറ്റുമതിയിൽനിന്ന് ആകെ ലഭിച്ച ഡോളർ മൂല്യത്തിൽ 74.09 ശതമാനവും ഇതിൽ നിന്നാണ്. ചെമ്മീൻ അളവിൽ 20.87 ശതമാനവും മൂല്യത്തിൽ 21.64 ശതമാനവും വളർച്ച രേഖപ്പെടുത്തി. ശീതീകരിച്ച കണവക്കാണ് ഡിമാൻഡിൽ രണ്ടാം സ്ഥാനം. ഇതി​െൻറ കയറ്റുമതി 7.82 ശതമാനവും ഡോളർ വരുമാനം 5.81 ശതമാനവും വർധിച്ചു. ശീതീകരിച്ച മത്സ്യത്തിനും ഡിമാൻഡ് ഏറെയുണ്ട്. കയറ്റുമതി 24.96 ശതമാനവും ഡോളർ മൂല്യം 21.75 ശതമാനവും കൂടി. ചെമ്മീനി​െൻറ മികച്ച വിളവും യൂറോപ്യൻ യൂനിയൻ ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയുടെ ഗുണമേന്മ അംഗീകരിച്ചതുമാണ് നേട്ടത്തിന് കാരണമെന്ന് മറൈൻ േപ്രാഡക്ട്സ് എക്സ്പോർട്ട് പ്രമോഷൻ ഡെവലപ്മ​െൻറ് അതോറിറ്റി ചെയർമാൻ ഡോ എ.ജയതിലക് പറഞ്ഞു. ശീതീകരിച്ച ചെമ്മീൻ അളവിൽ 38.85 ശതമാനവും ഡോളർ വരുമാനത്തിൽ 53.17 ശതമാനവും വളർച്ച കൈവരിച്ചു. കറുത്ത കൊഞ്ച് കയറ്റുമതി മുഖ്യമായും ജപ്പാനിലേക്കായിരുന്നു. തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിൽ വിയറ്റ്നാമിലേക്കാണ് കൂടുതലും സമുേദ്രാൽപന്നങ്ങൾ കയറ്റുമതി ചെയ്തത്. സമുേദ്രാൽപന്ന കയറ്റുമതിയിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ തുറമുഖം വിശാഖപട്ടണമാണ്. 2,481.03 കോടിയുടെ 43,315 ടൺ ആണ് ഇവിടെനിന്ന് കയറ്റിഅയച്ചത്. കൃഷ്ണപട്ടണം (19,917 ടൺ, 10,96 കോടി രൂപ), കൊച്ചി (29630, 1027.39), കൊൽക്കത്ത (21,433, 993.74), ജെ.എൻ.പി (37,011, 971.99 ), തൂത്തുക്കുടി (10986, 582.50), ചെന്നൈ (11,300, 516.09) എന്നിങ്ങനെയാണ് മറ്റ് തുറമുഖങ്ങളിൽനിന്നുള്ള കയറ്റുമതി.
Show Full Article
TAGS:LOCAL NEWS 
Next Story