Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎഴുത്തുകാർക്ക് ഭരണകൂടം ...

എഴുത്തുകാർക്ക് ഭരണകൂടം സംരക്ഷണം നൽകുന്നില്ല ^സമസ്‌ത കേരള സാഹിത്യ പരിഷത്ത്

text_fields
bookmark_border
എഴുത്തുകാർക്ക് ഭരണകൂടം സംരക്ഷണം നൽകുന്നില്ല -സമസ്‌ത കേരള സാഹിത്യ പരിഷത്ത് കൊച്ചി: എഴുത്തുകാർക്ക് ഭരണകൂടം സംരക്ഷണം നൽകുന്നില്ലെന്ന് സമസ്‌ത കേരള സാഹിത്യ പരിഷത്ത് ഭാരവാഹികൾ ആരോപിച്ചു. എഴുത്തുകാർക്ക് പ്രൈമറി സ്‌കൂൾ അധ്യാപക​െൻറ പെൻഷൻപോലും നൽകാൻ ആലോചനയില്ല. എഴുത്തുകാര​െൻറ ആവശ്യങ്ങൾ നേടിയെടുക്കാനും അവരെ താൽപര്യങ്ങൾക്കായി പ്രയോജനപ്പെടുത്തുന്ന സാഹചര്യങ്ങൾ ചോദ്യം ചെയ്യാനും പരിഷത്ത് മുൻകൈ എടുക്കും. കേന്ദ്ര, കേരള സാഹിത്യ അക്കാദമികളുടെ ഏതെങ്കിലും പുരസ്‌കാരം നേടിയവർക്ക് പരിഷത്തിൽ അംഗത്വത്തിന് അർഹതയുണ്ട്. പരിഷത്തി‍​െൻറ ഭാഷദിന സമ്മേളനങ്ങൾ നവംബർ ഒന്നുമുതൽ മൂന്നുവരെ നടക്കും. എറണാകുളം ജി ഓഡിറ്റോറിയത്തിലാണ് പരിപാടി. ഒന്നിന് രാവിലെ പത്തിന് ഭാഷദിനാചരണം മലയാള വിവർത്തകൻ പി. മാധവൻ പിള്ള ഉദ്ഘാടനം ചെയ്യും. നവതി സമാപനം നവംബർ 24 മുതൽ 26 വരെ തൃശൂർ വിവേകോദയം സ്‌കൂളിലാണ്. പരിഷത്ത് പ്രസിഡൻറ് സി. രാധാകൃഷ്‍ണൻ, വൈസ് പ്രസിഡൻറ് ബാലചന്ദ്രൻ വടക്കേടത്ത്, ജന. സെക്രട്ടറി ഡോ. ടി.എൻ. വിശ്വംഭരൻ, സെക്രട്ടറി പി.യു. അമീർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story