Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎൻജിനീയേഴ്സ് ചോയ്സ്...

എൻജിനീയേഴ്സ് ചോയ്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

text_fields
bookmark_border
കൊച്ചി: എൻജിനീയേഴ്സ് ക്ലബി‍​െൻറ 2017ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ചെറിയാൻ വർക്കി ആൻഡ് കമ്പനി (കരാറുകാരൻ), എസ്.എഫ്.എസ് ഹോംസ് (ബിൽഡർ), സെറ സാനിറ്ററീസ് (ഉൽപന്നം) എന്നിവരാണ് പുരസ്കാരത്തിന് അർഹരായതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 17ന് വൈകീട്ട് ഏഴിന് എറണാകുളം ചക്കരപറമ്പിലെ എൻജിനീയേഴ്സ് ക്ലബിൽ ഇ. ശ്രീധരൻ പുരസ്കാരം നൽകും. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ക്ലബ് പ്രസിഡൻറ് ആർക്കിടെക്റ്റ് എൽ. ഗോപകുമാർ, ട്രഷറർ സി. സുരേഷ് ബാബു, അവാർഡ് കമ്മിറ്റി ചെയർമാൻ ഡി. രജത്, കെ.എ. ജോസഫ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story