Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാഴ്ചദിനാചരണം: ...

കാഴ്ചദിനാചരണം: ജില്ലാതല പരിപാടി

text_fields
bookmark_border
കടുങ്ങല്ലൂർ: ലോക കാഴ്ചദിനാചരണത്തി‍​െൻറ ജില്ലാതല പരിപാടി മുപ്പത്തടത്ത് നടന്നു. മുപ്പത്തടം സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ അധ്യക്ഷത വഹിച്ചു. സബ്കലക്ടർ ഇഷാപ്രിയ മുഖ്യാതിഥിയായിരുന്നു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ.അബ്്ദുൽമുത്തലിബ്, ആലങ്ങാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറ് വിജു ചുള്ളിക്കാട്, വൈസ് പ്രസിഡൻറ് ബീനാബാബു, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് രത്‌നമ്മ സുരേഷ്, വൈസ് പ്രസിഡൻറ് സി.ജി. വേണു, പി.എ. ഷാജഹാൻ, വി.എ.സാജിത, ട്രീസ മോളി,അജിതകുമാരി, ഡോ. സെലിന്‍ ടെന്‍സി, പ്രധാനാധ്യാപിക കെ.പി. പത്മിനി എന്നിവർ സംസാരിച്ചു. സ്കൂൾ എൻ.എസ്.എസ്. യൂനിറ്റ് സഹകരണത്തോടെയായിരുന്നു പരിപാടി.
Show Full Article
TAGS:LOCAL NEWS 
Next Story