Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോക കാഴ്ചദിനം ...

ലോക കാഴ്ചദിനം ഭിന്നശേഷിയുള്ള സഹപാഠികൾക്ക് ആദരമൊരുക്കി സ്​കൂൾ വിദ്യാർഥികൾ

text_fields
bookmark_border
ആലുവ: ലോക കാഴ്ചദിനത്തോടനുബന്ധിച്ച് കുട്ടമശ്ശേരി സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ഭിന്നശേഷിയുള്ള സഹപാഠികളെ ആദരിച്ചു. തുടർന്ന് ഭിന്നശേഷിക്കാർക്ക് വൈറ്റ് കെയിൻ നൽകി. അവരുടെ കരം പിടിച്ച് ഭിന്നശേഷി സൗഹൃദവിദ്യാലയമാക്കി മാറ്റുമെന്ന് പ്രതിജ്ഞയെടുത്തു. പി.ടി.എ പ്രസിഡൻറ് കെ.എം. നാസർ അധ്യക്ഷത വഹിച്ചു. മലയാള അധ്യാപിക പി.എം. സുശീല സന്ദേശം നൽകി. സീനിയർ അധ്യാപിക ഗീതാലക്ഷ്‌മി, സ്‌റ്റാഫ് സെക്രട്ടറി കെ.കെ. ഹുസൈൻ എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളിൽ ജേതാക്കളായ കുട്ടികൾക്കും ഗാന്ധി ജയന്തി വാരാഘോഷത്തിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്കും പുരസ്കാരങ്ങൾ വിതരണം ചെയ്‌തു. ക്യാപ്‌ഷൻ ea54 kutamasery ലോക കാഴ്‌ച ദിനത്തോടനുബന്ധിച്ച് കുട്ടമശ്ശേരി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാർഥികൾ കാഴ്‌ചപരിമിതിയുള്ള കുട്ടികൾക്ക് വൈറ്റ് കെയിൻ നൽകുന്നു
Show Full Article
TAGS:LOCAL NEWS 
Next Story