Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്തോ ഫ്രഞ്ച് സമകാലിക...

ഇന്തോ ഫ്രഞ്ച് സമകാലിക സംഗീത നൃത്ത സന്ധ്യ

text_fields
bookmark_border
കൊച്ചി: ചാവറ കൾചറൽ സ​െൻററിൽ ഇന്തോ ഫ്രഞ്ച് സമകാലിക സംഗീത നൃത്തസന്ധ്യ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ചാവറ കൾചറൽ സ​െൻറർ, അലിയോൺസ് ഫ്രാൻസെസ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തുന്നത്. ശനിയാഴ്‌ച വൈകീട്ട് ആറരക്കാണ് പരിപാടി. രണ്ട് വ്യത്യസ്‌ത സംസ്‌കാരങ്ങളെ സമന്വയിപ്പിച്ചുള്ള സംഗീത, നൃത്ത പരിപാടികളാണ് അരങ്ങേറുക. ഫ്രാൻസിൽ നിന്നുള്ള ക്ലെയർ ലി മൈക്കിൾ, സിൽവർ സുഡോർ എന്നിവരും ഇന്ത്യയിലെ പ്രശസ്‌ത സംഗീത കലാകാരൻ ജോൺ അന്തോണി, അഖിൽ കെ.ആനന്ദ്, സി.ആർ. രാഹുൽ തുടങ്ങിയവർ പരിപാടികൾ അവതരിപ്പിക്കും. പ്രവേശനം സൗജന്യമായിരിക്കും. ഫ്രഞ്ച് എംബസിക്ക് കീഴിലുള്ള അലിയോൺസ് ഫ്രാൻസൈസ് ഡയറക്ടർ ഫ്രാൻസോ ഗോഷ്യോ, ചാവറ കൾചറൽ സ​െൻറർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story