Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡ്രൈവർമാർക്ക് മർദനം:...

ഡ്രൈവർമാർക്ക് മർദനം: ഒാൺലൈൻ ടാക്​സി യൂനിയൻ പ്രതിഷേധിച്ചു

text_fields
bookmark_border
കൊച്ചി: ജിത്തു ജോസഫ്, മനു, വിനോദ്, സതീഷ് എന്നീ ഡ്രൈവർമാരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പരമ്പരാഗത ടാക്സി ഡ്രൈവർമാർ തടഞ്ഞുവെച്ച് ക്രൂരമായി മർദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായി ഒാൾ കേരള ഒാൺലൈൻ ടാക്സി ഡ്രൈവേഴ്സ് യൂനിയൻ. പരിക്കേറ്റ ഡ്രൈവർമാർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പൊലീസ് ഏകപക്ഷീയമായ നിലപാടാണ് സംഭവത്തിൽ സ്വീകരിക്കുന്നത്. ഒ.ടി.ഡിയു ജനറൽ സെക്രട്ടറി നവാസ് പൊന്നാനി ഇത് സംബന്ധിച്ച് കേരള ഹൈകോടതിയിൽ ഹരജി സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും യൂനിയൻ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story