Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാമൂഹികബന്ധങ്ങളിലെ...

സാമൂഹികബന്ധങ്ങളിലെ ഊഷ്മളത നിലനിർത്തുക ^ബിഷപ് ജോസ്​ പുത്തൻവീട്ടിൽ

text_fields
bookmark_border
സാമൂഹികബന്ധങ്ങളിലെ ഊഷ്മളത നിലനിർത്തുക -ബിഷപ് ജോസ് പുത്തൻവീട്ടിൽ കൊച്ചി: ആധുനികസമൂഹത്തിൽ പ്രാധാന്യം നേടുന്ന മാനേജ്മ​െൻറ്തത്ത്വങ്ങൾ മാനുഷികബന്ധങ്ങളിലെ ഊഷ്മളത നശിപ്പിക്കുകയാണെന്നും ബന്ധങ്ങൾ കേവലം ഔപചാരികമാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ അഭിപ്രായപ്പെട്ടു. അതിരൂപത സാമൂഹികപ്രവർത്തന വിഭാഗമായ സഹൃദയയുടെ സ് ഥാപകദിനത്തോടനുബന്ധിച്ച് പൊന്നുരുന്നിയിൽ സംഘടിപ്പിച്ച ഹോം ഡേയിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സന്നദ്ധസംഘടനകളിൽ ഹൃദയങ്ങൾ സംവദിക്കുന്ന സംസ്കാരം വർധിക്കുമ്പോൾ അതി​െൻറ പ്രതിഫലനം സമൂഹത്തിലും പരിസ്ഥിതിയിലും ദൃശ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. സഹൃദയ ഡയറക്ടർ ഫാ. പോൾ ചെറുപിള്ളി ആമുഖപ്രഭാഷണം നടത്തി. മുൻ ഡയറക്ടർ ഫാ. ജോസ് തച്ചിൽ, സിസ്റ്റർ ലുദ്വിന, കാരിത്താസ് ഇന്ത്യ പരിസ്ഥിതി വിഭാഗം മേധാവി ഡോ. വി.ആർ. ഹരിദാസ്, കൊച്ചി നഗരസഭ കൗൺസിലർ അജി ഫ്രാൻസീസ്, ന്യൂനപക്ഷ വികസന ഫിനാൻസ് കോർപറേഷൻ അധ്യക്ഷ ഡോ. മോനമ്മ കോക്കാട്, ഫാ. പീറ്റർ തിരുതനത്തിൽ, ഫാ. ഡേവിസ് പടന്നക്കൽ, പാപ്പച്ചൻ തെക്കേക്കര, പ്രിൻസിമോൾ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story