Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡോൾഫിൻ ചത്തടിഞ്ഞു;...

ഡോൾഫിൻ ചത്തടിഞ്ഞു; രണ്ടാഴ്ചക്കിടെ മൂന്നാമ​​േത്തത്​

text_fields
bookmark_border
മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി കടൽത്തീരത്ത് അഞ്ചടിയോളം നീളമുള്ള ഡോൾഫിൻ ചത്തടിഞ്ഞു. രണ്ടാഴ്ചക്കിടെ മൂന്നാമത്തെ ഡോൾഫിനാണ് ചത്ത് കരക്കടിഞ്ഞത്. കഴിഞ്ഞ ആഴ്ച ഫോർട്ട്കൊച്ചി കടൽത്തീരത്ത് മറ്റൊരു ഡോൾഫിൻ കരക്കടിഞ്ഞിരുന്നു. അതിനു മുമ്പ് ചെല്ലാനത്ത് രണ്ടടിയോളം നീളമുള്ള ഡോൾഫിൻ കുഞ്ഞും ചത്ത് തീരമണഞ്ഞിരുന്നു. കടൽ മലിനീകരണമാണ് ഈ പ്രതിഭാസത്തിന് കാരണമെന്നാണ് സമുദ്ര ഗവേഷകർ പറയുന്നത്. കായലിലേക്ക് തള്ളുന്ന മാലിന്യം ഒഴുകി കടലി​െൻറ അടിത്തട്ടിൽ എത്തുന്നതാണ് പ്രധാന കാരണം. കായലും കടലും സന്ധിക്കുന്ന അഴിമുഖത്ത് മുങ്ങിയ നീതിമാൻ എന്ന മത്സ്യബന്ധന ബോട്ട് പത്ത് ദിവസത്തോളം ഇവിടെ കിടന്നിരുന്നു. കായലിലേക്ക് മാലിന്യം തള്ളുന്നതിന് കർശന നിയന്ത്രണം എർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story