Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതി മുടക്കം...

വൈദ്യുതി മുടക്കം പതിവ്; നാട്ടുകാർ വലയുന്നു

text_fields
bookmark_border
നെട്ടൂർ: പനങ്ങാട് മേഖലയിൽ വൈദ്യുതി മുടക്കം പതിവായത് നാട്ടുകാരെ വലക്കുന്നു. രണ്ട് മാസത്തിലേറെയായി പനങ്ങാടി​െൻറ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുകയാണ്. ജനത റോഡിലും ലക്ഷംവീട് പ്രദേശങ്ങളിലുമാണ് മണിക്കൂർ ഇടവിട്ട് രാവും പകലും വൈദ്യുതി ഇല്ലാതാകുന്നത്. വൈദ്യുതി തിരിച്ചവരുന്നത് കൂടിയ വോൾട്ടേജിലാണ്. ഇതുമൂലം നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കേടുപാട് സംഭവിക്കുന്നുണ്ട്. ചെറുകിട വർക്ക്ഷോപ്പുകൾ, ഫ്ലവർമില്ലുകൾ, ഫർണിച്ചർ സ്ഥാപനങ്ങൾ എന്നിവയുെട പ്രവർത്തനത്തെ വൈദ്യുതി മുടക്കം ദോഷകരമായി ബാധിച്ചിട്ടുണ്ട്. ജലവിതരണം മുടങ്ങും പള്ളുരുത്തി: ജല അതോറിറ്റി വാട്ടർ ടാങ്കിൽ ശുചീകരണം നടക്കുന്നതിനാൽ വെള്ളിയാഴ്ച രാവിലെ മുതൽ മേഖലയിൽ ഭാഗികമായി കുടിവെള്ള വിതരണം മുടങ്ങും. ഉപന്യാസ മത്സരം ഉദയംപേരൂർ: മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമി​െൻറ ജന്മദിനം അന്താരാഷ്ട്ര വിദ്യാർഥി ദിനമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചതിനോട് ഐക്യദാർഢ്യവുമായി ഉദയംപേരൂർ കെയർ തൃപ്പൂണിത്തുറ ഉപജില്ലയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഉപന്യാസ മത്സരം നടത്തും. 'എ.പി.ജെ. അബ്ദുൽ കലാം എന്നിൽ ചെലുത്തിയ സ്വധീനം' വിഷയത്തിൽ മലയാളത്തിൽ വിദ്യാർഥികൾക്ക് 300 വാക്കിൽ കവിയാതെ ഉപന്യാസ രചന നടത്താം. ഏറ്റവും മികച്ച രണ്ട് ഉപന്യാസങ്ങൾക്ക് കാഷ് അവാർഡും പ്രശസ്തിപത്രവും നൽകും. രചനകൾ സ്കൂളിലെ പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തി ഈ മാസം 20ന് മുമ്പ് അയക്കണം. വിലാസം: പി.വി. ഉണ്ണികൃഷ്ണൻ (സെക്രട്ടറി, കെയർ) അഞ്ജലി, ഉദയംപേരൂർ പി.ഒ 682307. ഫോൺ, 9895453202.
Show Full Article
TAGS:LOCAL NEWS 
Next Story