Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമരട് നഗരസഭയിൽ...

മരട് നഗരസഭയിൽ പ്രതിപക്ഷ സമരം

text_fields
bookmark_border
മരട്: ഡ്രൈവറെയും വാച്ച്മാനെയും അനധികൃതമായി നിയമിച്ചെന്നാരോപിച്ച് മരട് നഗരസഭ സെക്രട്ടറിയെ പ്രതിപക്ഷ കൗൺസിലർമാർ ഉപരോധിച്ചു. കൗൺസിലി​െൻറ അനുമതിയില്ലാതെ ചെയർപേഴ്സനും സെക്രട്ടറിയും തന്നിഷ്ടപ്രകാരമാണ് നിയമനം നടത്തിയതെന്നാണ് ആരോപണം. വൈകീട്ടുവരെ സെക്രട്ടറിയെ പുറത്തുവിടാതിരുന്ന സമരക്കാരെ പൊലീസെത്തിയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. കൗൺസിലർമാരുടെ സമരത്തിന് പിന്തുണയുമായി എൽ.ഡി.എഫ് പ്രവർത്തകരും എത്തിയതോടെയാണ് സ്ഥിതി സംഘർഷഭരിതമായത്. തുടർന്ന് ചെയർപേഴ്സൻ സമരക്കാരുമായി നടത്തിയ ഒത്തുതീർപ്പു ചർച്ചയും പരാജയപ്പെട്ടതോടെ സെക്രട്ടറി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സൗത്ത് സി.ഐയുടെ നേതൃത്വത്തിൽ മരട് പൊലീസെത്തി വൈകീട്ട് അഞ്ചോടെയാണ് സമരക്കാരെ നീക്കിയത്. -----------------------------------------------------
Show Full Article
TAGS:LOCAL NEWS 
Next Story