Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ല കാര്‍ഷിക വികസന...

ജില്ല കാര്‍ഷിക വികസന സമിതി യോഗം

text_fields
bookmark_border
കാക്കനാട്: ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിലി​െൻറ അധ്യക്ഷതയില്‍ കൗണ്‍സില്‍ ഹാളില്‍ ചേർന്നു. ജില്ലയില്‍ നടപ്പാക്കുന്ന കാര്‍ഷിക പദ്ധതികളെക്കുറിച്ച് വിശദമായ ചര്‍ച്ചയും വിവരണവും നടത്തി. ദാരിദ്ര്യ ലഘൂകരണ വകുപ്പ് വഴി അനുവദിച്ച തുക പ്രയോജനകരമായ രീതിയില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. വൈസ് പ്രസിഡൻറ് അഡ്വ. അബ്ദുൽ മുത്തലിബ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ഡോളി കുര്യാക്കോസ്, ജില്ല കൃഷി ഓഫിസര്‍ എം. ശ്രീദേവി എന്നിവർ പങ്കെടുത്തു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം കാക്കനാട്: എലൂര്‍ നഗരസഭയിലെ 29ാം വാര്‍ഡിലെ സമ്മതിദായകര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം. 2017 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഈ മാസം 16 മുതല്‍ 30 വരെ തെരഞ്ഞെടുപ്പ് കമീഷ‍​െൻറ വെബ്സൈറ്റിൽ ഓണ്‍ലൈനായി പേര് ചേര്‍ക്കാം. പേര് ചേര്‍ക്കുമ്പോള്‍ ലഭിക്കുന്ന ഹിയറിങ് തീയതിയില്‍ ഇലക്ട്രറല്‍ രജിസ്റ്റര്‍ ഓഫിസര്‍ക്ക് മുമ്പാകെ ഹാജരാകണം. പേര് നീക്കംചെയ്യാൻ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. നവംബര്‍ 13ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. വിജ്ഞാനോത്സവം നാളെ കാക്കനാട്: പൊതുവിദ്യാഭ്യാസ വകുപ്പി​െൻറ അംഗീകാരത്തോടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സ്‌കൂള്‍തല വിജ്ഞാനോത്സവം ശനിയാഴ്ച ജില്ലയിലെ സ്‌കൂളുകളില്‍ നടക്കും. നാടകീകരണം, പോസ്റ്റര്‍ രചന, അന്വേഷിക്കൂ കണ്ടെത്താം (ലഘു പ്രോജക്ടുകള്‍), സര്‍ഗാത്മക രചന എന്നിങ്ങനെ നാലു വിഭാഗങ്ങളിലുള്ള പ്രവര്‍ത്തനങ്ങളാണ് വിജ്ഞാനോത്സവത്തി​െൻറ ഭാഗമായി നടത്തുന്നത്. ശാസ്ത്രജ്ഞ മേരി ക്യൂറിയുടെ 150-ാം ജന്മവാര്‍ഷികത്തി​െൻറ പശ്ചാത്തലത്തില്‍ 'ശാസ്ത്രം ജീവിതമാണ്' എന്നതാണ് ഈ വര്‍ഷത്തെ മുഖ്യവിഷയം.
Show Full Article
TAGS:LOCAL NEWS 
Next Story