Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാഴ്ച ദിനം ആചരിച്ചു

കാഴ്ച ദിനം ആചരിച്ചു

text_fields
bookmark_border
കൊച്ചി: ജില്ലയിൽ ലോക . ജില്ല അന്ധത നിവാരണ സൊസൈറ്റി, ജില്ല പഞ്ചായത്ത്, ജില്ല മെഡിക്കൽ ഓഫിസ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ ആഭിമുഖ്യത്തിൽ മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ പരിപാടി വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആശാ സനിൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് കലക്ടർ ഈശ പ്രിയ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബി.എ. അബ്ദുൽ മുത്തലിബ് മുഖ്യപ്രഭാഷണം നടത്തി. ക്വിസ് മത്സര വിജയികൾക്ക് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വിജു ചുള്ളിക്കാട് സമ്മാനം നൽകി. ഡെപ്യൂട്ടി ഡയറക്ടർ ഡോ. വിവേക് കുമാർ വിഷയാവതരണം നടത്തി. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രത്നമ്മ സുരേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നമ്പേലിൽ, ജില്ല പഞ്ചായത്ത് മെംബർ ഷീബ ജോസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന ബാബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.ജി. വേണുഗോപാൽ, ടി.കെ. ഷാജഹാൻ, സാജിത വി.എം, പ്രിൻസിപ്പൽ കെ.പി. പദ്മിനി, ഡോ. സെലിൻ ടെൻസി, അജിതകുമാരി എന്നിവർ സംസാരിച്ചു. കോതമംഗലം താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിദഗ്ധ ഡോ. ജുമൈല അബ്ദുൽ ഖാദർ ക്ലാസ് നയിച്ചു. ജില്ല മാസ് മീഡിയ ഓഫീസർ സഗീർ സുധീന്ദ്രൻ സ്വാഗതവും ജില്ലാ ക്യാമ്പ് കോഓഡിനേറ്റർ ഇ.എൻ. സുഷമ നന്ദിയും പറഞ്ഞു. ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥികൾക്കായി നേത്രചികിത്സാ ക്യാമ്പ്, ബോധവത്കരണ പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. തിയോളജിക്കൽ അസോസിയേഷൻ സമ്മേളനം കൊച്ചി: കേരള തിയോളജിക്കൽ അസോസിയേഷൻ മൂന്നാമത് പൊതുസമ്മേളനവും സെമിനാറും പി.ഒ.സിയിൽ നടന്നു. കേരള ദൈവശാസ്ത്രത്തി​െൻറ പരിമിതികളും സാധ്യതകളുമാണ് സെമിനാർ ചർച്ചചെയ്തത്. ഡോ. ജയിംസ് ആനാപറമ്പിൽ, ഡോ. ഐറിസ് കൊയ്്ലോ, ഡോ. മാർട്ടിൻ കല്ലുങ്കൽ, ഡോ. സൂരജ് പിട്ടാപ്പിള്ളിൽ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. 130-ലധികം പേർ പങ്കെടുത്തു. രണ്ടാമത്തെ സെഷന് ഡോ. ലോറൻസ് കുലാസും ഡോ. സ്റ്റാൻലി മാതിരപ്പിള്ളിയും നേതൃത്വം നൽകി. ഡോ. ജോൺ ബർക്കുമൻസ്, ഡോ. ജസ്റ്റിൻ പനക്കൽ, ഡോ. സിറിയക് കണിച്ചായി എന്നിവരെ ആദരിച്ചു. തൃശൂർ അതിരൂപത നിയുക്ത സഹായമെത്രാൻ ഡോ. ടോണി നീലങ്കാവിൽ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story