Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതഫവ്വുഖ് ഇസ്​ലാമിക്​...

തഫവ്വുഖ് ഇസ്​ലാമിക്​ കാമ്പസ് ഫെസ്​റ്റ്​

text_fields
bookmark_border
കൊച്ചി: ഡിസംബര്‍ 23ന് കൊല്ലത്ത് നടക്കുന്ന എസ്.ഐ.ഒ ദക്ഷിണ കേരള സമ്മേളനത്തി​െൻറ ഭാഗമായി എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഇസ്ലാമിക് കാമ്പസ് ഫെസ്റ്റ് -2017 29ന് തിരുവനന്തപുരത്ത് നടക്കും. പാളയം ജുമുഅ മസ്ജിദ് ഓഡിറ്റോറിയം, ഭാഗ്യമാല ഓഡിറ്റോറിയം, എം.ഇ.എസ് ഹാള്‍ എന്നീ വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ സംസ്ഥാനത്തെ വിവിധ ഇസ്ലാമിക കലാലയങ്ങളില്‍ നിന്നുള്ള വിദ്യാർഥികള്‍ പങ്കെടുക്കും. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ഖുര്‍ആന്‍ പാരായണം, ഹിഫ്‌ളു, പ്രസംഗം (അറബി, ഇംഗ്ലീഷ്, മലയാളം), ഖുര്‍ആന്‍ ദര്‍സ് എന്നീ ഇനങ്ങളിലാണ് മത്സരം. ഫെസ്റ്റിൽ പങ്കെടുക്കാനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്ന് www.siokerala.org/thafawuq/ വെബ്‌സൈറ്റ് സന്ദർശിക്കണം. ഫോൺ: 98091 12493, 97479 88762.
Show Full Article
TAGS:LOCAL NEWS 
Next Story