Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫേസ്​ബുക്ക്​...

ഫേസ്​ബുക്ക്​ കൂട്ടായ്മയിൽ വീയപുരത്തിന് സ്വന്തം ചുണ്ടൻ; ഉളികുത്ത് ഈ മാസം

text_fields
bookmark_border
ഹരിപ്പാട്: വീയപുരത്തിന് സ്വന്തം ചുണ്ടനെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. നാട്ടുകാരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ നന്മയാണ് ഇതി​െൻറ അണിയറ പ്രവര്‍ത്തകര്‍. പ്രദേശവാസികളുടെ ചിരകാലാഭിലാഷമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും സാന്നിധ്യത്തില്‍ കോഴിമുക്ക് സാബു ആശാരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഈ മാസം ഉളികുത്ത് നടത്താനും ഉടൻ നീറ്റിലിറക്കാനുമാണ് സംഘാടകരുടെ തീരുമാനം. പഞ്ചായത്തിലെ വീയപുരം കിഴക്ക്, പടിഞ്ഞാറ് കരകള്‍ ഉള്‍ക്കൊള്ളുന്ന ഒന്ന്, രണ്ട്, 13 വാർഡുകളിലെയും ചെറുതന പഞ്ചായത്തിലെ വെങ്കിടച്ചിറ, പുത്തന്‍തുരുത്ത് പ്രദേശക്കാരാണ് ചുണ്ട​െൻറ ഓഹരിയുടമകള്‍. ആറ് കരയിലായി അഞ്ച് ചുണ്ടന്‍ വള്ളങ്ങള്‍ വീയപുരത്തുണ്ട്. മൂന്ന് എണ്ണം കരക്കാരുടേതും രെണ്ടണ്ണം സ്വകാര്യവ്യക്തിയുടെയും. വെള്ളംകുളങ്ങര, കാരിച്ചാല്‍, പായിപ്പാട് എന്നീ ചുണ്ടൻവള്ളങ്ങള്‍ കരക്കാരുടെയും ശ്രീഗണേശന്‍, ശ്രീകാര്‍ത്തികേയന്‍ എന്നിവ സ്വകാര്യവ്യക്തിയുടേതുമാണ്. മേൽപാടം കരക്കാര്‍ ചുണ്ടന്‍വള്ള നിര്‍മാണത്തിന് ശ്രമവുമായി രംഗത്തുണ്ട്. ഈ രണ്ട് ചുണ്ടന്‍ വള്ളവും യാഥാർഥ്യമാകുന്നതോടെ വീയപുരത്തെ എല്ലാ കരക്കാര്‍ക്കും ചുണ്ടന്‍വള്ളം സ്വന്തമാകും. ഇൗ മാസത്തെ റേഷൻ വിതരണം ആലപ്പുഴ: ഇൗ മാസത്തിൽ എ.എ.വൈ വിഭാഗത്തിൽപ്പെട്ടവർക്ക് കാർഡിന് 28 കിലോ അരിയും ഏഴുകിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. മുൻഗണന വിഭാഗത്തിൽപെട്ട കാർഡുകളിലെ ഓരോ അംഗത്തിനും നാലുകിലോ അരിയും ഒരുകിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. പൊതുവിഭാഗം സബ്സിഡി വിഭാഗത്തിൽപെട്ടവർക്ക് (എൻ.പി.എസ്) രണ്ടുരൂപ നിരക്കിൽ ഓരോ അംഗത്തിനും രണ്ടുകിലോ അരിയും കിലോക്ക് 15 രൂപ നിരക്കിൽ രണ്ടുകിലോ ആട്ടയും ലഭിക്കും. പൊതുവിഭാഗത്തിൽപെട്ടവർക്ക് നാലുകിലോ ഭക്ഷ്യധാന്യം (ആട്ട ഉൾപ്പെടെ) അംഗീകൃത നിരക്കിൽ ലഭിക്കും. വൈദ്യുതീകരിച്ച വീടുള്ള കാർഡുടമകൾക്ക് അര ലിറ്റർ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുള്ള കുടുംബങ്ങൾക്ക് നാലുലിറ്റർ മണ്ണെണ്ണയും ലിറ്ററിന് 20 രൂപ നിരക്കിൽ ലഭിക്കുമെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. പരിപാടികൾ ഇന്ന് ആലപ്പുഴ കോൺവൻറ് സ്ക്വയറിന് സമീപം കർമസദൻ പാസ്റ്റർ സ​െൻറർ: ജില്ല പദ്ധതി തയാറാക്കുന്നതിന് ജില്ല ആസൂത്രണ സമിതി രൂപവത്കരിച്ച വിവിധ വിഷയ മേഖലകളിലെ ഉപസമിതി അംഗങ്ങൾക്ക് പരിശീലനം -രാവിലെ 9.30 ചേർത്തല ടൗൺഹാൾ: കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം. ഉദ്ഘാടനം മന്ത്രി പി. തിലോത്തമൻ -രാവിലെ 11.30 മാവേലിക്കര രാജാ രവിവർമ കോളജ് അങ്കണം: ആര്‍ട്ടിസ്റ്റ് രാമവർമ രാജ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ് വിതരണം -രാവിലെ 11.00 മങ്കൊമ്പ് ബ്രൂക്ക്‌ഷോര്‍ റസ്റ്റാറൻറ്: വാണിജ്യവകുപ്പ് നടപ്പാക്കുന്ന ഇന്‍വെസ്റ്റ്മ​െൻറ് ഡ്രൈവ് പദ്ധതിയുടെ ഭാഗമായി കുട്ടനാട് താലൂക്കിലെ വ്യവസായ സംരംഭകര്‍ക്ക് നിക്ഷേപക സംഗമം -രാവിലെ 10.00
Show Full Article
TAGS:LOCAL NEWS 
Next Story