Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോക മത്സ്യത്തൊഴിലാളി ...

ലോക മത്സ്യത്തൊഴിലാളി സമ്മേളനം നവംബർ 15 മുതൽ ന്യൂഡൽഹിയിൽ

text_fields
bookmark_border
കൊച്ചി: വേൾഡ് ഫോറം ഒാഫ് ഫിഷർ പീപ്പിൾസി​െൻറ ആഭിമുഖ്യത്തിൽ ലോക മത്സ്യത്തൊഴിലാളി സമ്മേളനം നവംബർ 15 മുതൽ 21 വരെ ന്യൂഡൽഹിയിൽ നടത്തും. അറുപതിലേറെ രാജ്യത്തുനിന്നുള്ള മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾ പെങ്കടുക്കുമെന്ന് നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറം ജനറൽ സെക്രട്ടറി ടി. പീറ്റർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മൂന്നുവർഷം കൂടുേമ്പാഴാണ് സംഘടനയുടെ ജനറൽ അസംബ്ലി ചേരുന്നത്. കഴിഞ്ഞ തവണ ഇത് സൗത്ത് ആഫ്രിക്കയിലായിരുന്നു. പരമ്പരാഗത ചെറുകിട മീൻപിടിത്ത സമൂഹം നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുകയും അവയുടെ പരിഹാരമാർഗങ്ങൾ നിർദേശിക്കുകയുമാണ് അസംബ്ലിയുടെ മുഖ്യലക്ഷ്യം. 'കടൽ വൻകിട കുത്തകകൾക്ക് വിട്ടുകൊടുക്കരുത്' എന്ന ആശയം മുൻനിർത്തിയാണ് ഇത്തവണ സമ്മേളനം ചേരുന്നത്. സമ്മേളനത്തോടനുബന്ധിച്ച് മത്സ്യത്തൊഴിലാളികളുടെ തനത് സംസ്കാരം ഉൾക്കൊള്ളുന്ന കലാപരിപാടികൾ, ഫിഷറീസ് എക്സിബിഷൻ, ഫിഷ് ഫെസ്റ്റ് എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. 21ന് ലോക മത്സ്യത്തൊഴിലാളി ദിനത്തിൽ ഡൽഹിയിൽ മത്സ്യത്തൊഴിലാളി റാലിയും നടത്തും. കേന്ദ്ര-സംസ്ഥാന മന്ത്രിമാരും എം.പിമാരും സമ്മേളനത്തിൽ പെങ്കടുക്കും. വാർത്തസമ്മേളനത്തിൽ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് പി.പി. ജോൺ, വൈസ് പ്രസിഡൻറ് വി.ഡി. മജീന്ദ്രൻ, ജില്ല പ്രസിഡൻറ് പി.വി. വിത്സൻ, സെക്രട്ടറി വി.എസ്. പൊടിയൻ എന്നിവരും പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story