Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതളിപ്പറമ്പ്​...

തളിപ്പറമ്പ്​ കള്ളനോട്ട്​ ​േകസ്​: എൻ.​െഎ.എ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു

text_fields
bookmark_border
കൊച്ചി: തളിപ്പറമ്പ് കള്ളനോട്ട് കേസില്‍ എൻ.െഎ.എ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. അഞ്ചാം പ്രതി കാസർകോട് പെരുമുടെ െപരിയദുക ബദരിയ മൻസിലിൽ മുഹമ്മദ് യൂസുഫ് എന്ന ഷരീഫിനെതിരെയാണ് (43) എറണാകുളം പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഗൂഢാലോചന, വ്യാജനോട്ട് യഥാര്‍ഥ നോട്ടുകളെന്ന രീതിയില്‍ ഉപയോഗിക്കുക, കള്ളനോട്ടുകള്‍ കൈവശംവെക്കൽ കുറ്റങ്ങളും യു.എ.പി.എ ആക്ടിലെ 16, 18 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളുമാണ് ചുമത്തിയത്്. കണ്ണൂര്‍ പിലാത്തറ ചെറുതാഴം വി.പി. പ്രദീപ്കുമാര്‍, കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി മസ്ദിഗുഡ അബൂബക്കര്‍ എന്ന അബൂബക്കര്‍ ഹാജി, സഹോദരന്‍ കമാല്‍ ഉമ്മര്‍ എന്ന കമാല്‍ ഹാജി, കണ്ണൂര്‍ മേലെ ചൊവ്വ പാറപ്പുറത്ത് വീട്ടില്‍ എം.പി. ആശിഷ് എന്നീ നാലു പ്രതികൾക്കെതിരെ 2013ൽ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇവർക്കെതിരെ പിന്നീട് യു.എ.പി.എ പ്രകാരമുള്ള രണ്ട് വകുപ്പും ചുമത്തി. 2011 ജനുവരി, സെപ്റ്റംബർ മാസങ്ങളിൽ ഇവർ നടത്തിയ ഗൂഢാലോചനയുടെ തുടർച്ചയായി അഞ്ചാം പ്രതി യു.എ.ഇയിൽനിന്ന് നോട്ട് കൊണ്ടുവന്നതായാണ് എൻ.െഎ.എയുടെ ആരോപണം. 2011 സെപ്റ്റംബറിലാണ് ജീപ്പില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന ആയിരത്തി​െൻറ 8,96,000 രൂപയുടെ കള്ളനോട്ട് പൊലീസ് പിടികൂടിയത്. അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തപ്പോഴാണ് രാജ്യാന്തരബന്ധം പുറത്തായത്. പ്രദീപ് നല്‍കിയ യഥാര്‍ഥ ഇന്ത്യന്‍ നോട്ടുകള്‍ക്ക് പകരം ദുബൈയില്‍നിന്ന് എത്തിച്ച നോട്ടുകളാണ് പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story