Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅവഗണനയുടെ സ്​മാരകമായി...

അവഗണനയുടെ സ്​മാരകമായി സാംസ്​കാരിക നിലയം

text_fields
bookmark_border
ചെങ്ങന്നൂർ: മാന്നാർ പഞ്ചായത്തി​െൻറ ആദ്യത്തെ സാംസ്കാരിക നിലയം പ്രവർത്തിച്ചിരുന്ന കെട്ടിടം അവഗണയിൽ. 28 വർഷം മുമ്പ് കെ. ബാലസുന്ദരപ്പണിക്കർ പ്രസിഡൻറായിരിക്കെ 90,000 രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിൽ സിറ്റൗട്ട്, ഹാൾ, രണ്ട് മുറികൾ ഉൾെപ്പടെയുണ്ട്. അന്നത്തെ എം.എൽ.എ മാമ്മൻ ഐപ്പാണ് ശിലാസ്ഥാപനം നടത്തിയത്. അന്ന് മാവേലിക്കര എം.പിയായിരുന്ന ഇന്നത്തെ രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യനാണ് ഉദ്ഘാടനം ചെയ്തത്. വായനശാല, ലൈബ്രറി, ടെലിവിഷൻ ഉൾെപ്പടെയുള്ളവ ക്രമീകരിച്ചിരുന്നു. താൽക്കാലിക ജീവനക്കാരനെയും നിയോഗിച്ചു. സ്റ്റോർ മുക്കിൽ നാലുസ​െൻറ് സ്ഥലത്താണ് സാംസ്കാരിക നിലയം നിർമിച്ചത്. വിദ്യാഭ്യാസ-പൊതുജന സേവനകേന്ദ്രങ്ങൾ എന്നിവ ഇതിന് സമീപത്താണ് പ്രവർത്തിച്ചിരുന്നത്. പത്ത് വർഷം പ്രവർത്തിച്ചശേഷം സേവനകേന്ദ്രങ്ങൾ നിർത്തലാക്കി. ഇതോടെയാണ് കെട്ടിടം അവഗണനയിലായത്. പിന്നീട് ഒരുമുറി ഏകാംഗ ട്രഷറിക്ക് നൽകി. അവരും ആ മുറി ഉപേക്ഷിച്ചു. കെ.പി. സീനത്ത് പഞ്ചായത്ത് പ്രസിഡൻറായതോടെ വനിതകളുടെ ഗ്രൂപ്പുണ്ടാക്കി തയ്യലും പരിശീലന യൂനിറ്റും യാഥാർഥ്യമാക്കി. സ്കൈ ബ്ലൂ റെഡിമേഡ് ഗാർമ​െൻറ്സ് എന്ന പേരിെല സ്ഥാപനം വിജയകരമായിരുന്നെങ്കിലും പിന്നീട് നിർത്തലാക്കി. ഇപ്പോൾ കെട്ടിടത്തിന് മുകളിൽ വെള്ളം കെട്ടിക്കിടന്നും പാഴ്മരങ്ങൾ വളർന്ന് അതി​െൻറ വേരുകൾ ഭിത്തിയിലേക്കും കോൺക്രീറ്റിനുള്ളിലേക്കും കയറി പ്ലാസ്റ്ററിങ് അടർന്നുവീഴുകയാണ്. കഴിഞ്ഞ പഞ്ചായത്ത് സമിതിയുടെ കാലത്ത് നിരവധി സംഘടനകൾ കെട്ടിടത്തിൽ പ്രവർത്തനസൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഇതി​െൻറ അടിസ്ഥാനത്തിൽ പുനരുദ്ധാരണത്തിന് തുക വകയിരുത്തി. ഇതി​െൻറ നടപടിക്രമം ആരംഭിച്ചപ്പോൾ, അന്നത്തെ സെക്രട്ടറി കെട്ടിടം പഞ്ചായത്തി​െൻറ ആസ്തി രേഖകളിൽ ഉൾപ്പെട്ടതെല്ലന്ന കർശന നിലപാടിൽ ഉറച്ചുനിന്നതോടെ ബന്ധപ്പെട്ട ജനപ്രതിനിധികൾ വലിഞ്ഞു. ഇപ്പോഴത്തെ ഭരണസമിതിയും നിലയത്തി​െൻറ കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാടില്ലാതെയാണ് നീങ്ങുന്നതെന്നാണ് ആക്ഷേപം. അമിത് ഷായുടെ മകനെതിരെ ആരോപണം: കോൺഗ്രസ് പ്രകടനം നടത്തി ചാരുംമൂട്: കോടികൾ സമ്പാദിച്ച ബി.ജെ.പി പ്രസിഡൻറ് അമിത് ഷാക്കും മകനുമെതിരെ സമഗ്രാന്വേഷണം ആവശ്യപ്പെട്ടും അമിത് ഷായും നരേന്ദ്ര മോദിയും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടന്നു. ജി. വേണു, കോശി എം. കോശി, ടി. പാപ്പച്ചൻ, ബി. രാജലക്ഷ്മി, രാജൻ പൈനുംമൂട്ടിൽ, എം.ആർ. രാമചന്ദ്രൻ, പി.പി. കോശി, താമരക്കുളം രാജൻപിള്ള, എസ്. സാദിഖ്, മുരളി വൃന്ദാവനം, സുരേഷ് കുമാർ കളീക്കൽ, പി.ബി. ഹരികുമാർ, ഷാനവാസ് ഖാൻ, കെ.എ. ഇബ്രാഹിംകുട്ടി, സി.ആർ. ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. കുട്ടികള്‍ക്ക് ചിത്രരചന മത്സരം മാന്നാര്‍: ലയണ്‍സ് ക്ലബ് ഇൻറര്‍നാഷനല്‍ പീസ് പോസ്റ്റര്‍ ചിത്രരചന മത്സരത്തിന് മുന്നോടിയായി ലയണ്‍സ് ക്ലബ് മാന്നാര്‍ റോയലി​െൻറ ആഭിമുഖ്യത്തില്‍ 11മുതല്‍ 13വയസ്സ് വരെയുള്ളവർക്ക് ചിത്രരചന മത്സരം നടത്തുന്നു. 14ന് രാവിലെ മാന്നാര്‍ നായർ സമാജം അക്ഷര സ്‌കൂളില്‍ ഡിസ്ട്രിക്ട് ട്രഷറര്‍ ഡോ. ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story