Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൂട്ട സ്​ഥലംമാറ്റം;...

കൂട്ട സ്​ഥലംമാറ്റം; വൊക്കേഷനൽ ഹയർ സെക്കൻഡറിയിലെ പഠനം താളം തെറ്റും

text_fields
bookmark_border
ആലപ്പുഴ: അധ്യയനവർഷത്തി​െൻറ മധ്യത്തിൽ സംസ്ഥാനത്തെ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ അധ്യാപകർക്ക് കൂട്ട സ്ഥലംമാറ്റം. വിവിധ ഘടകങ്ങൾ പരിഗണിച്ച് സ്ഥലം മാറ്റത്തി​െൻറ അർഹത നിശ്ചയിച്ചുള്ള റാങ്ക് ലിസ്റ്റ് പുറത്തിറക്കാതെയുള്ള സ്ഥലംമാറ്റ നടപടി വിദ്യാർഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കും. കരട് ലിസ്റ്റ് പ്രകാരം ദൂരദിക്കുകളിലേക്ക് സ്ഥലം മാറിപ്പോകേണ്ടിവരുമെന്ന് അറിഞ്ഞവർ ദീർഘകാല അവധിയിൽ പ്രവേശിക്കാനുള്ള തീരുമാനത്തിലാണ്. അധ്യാപകരുടെ സ്ഥലംമാറ്റം അധ്യയനവർഷം ആരംഭിക്കുന്ന ജൂൺ ഒന്ന് കണക്കാക്കി വേണമെന്ന ഹൈകോടതി നിർദേശം നിലനിൽക്കെയാണ് അനവസരത്തിലുള്ള സ്ഥലംമാറ്റ നടപടികൾ പുരോഗമിക്കുന്നത്. രണ്ടാമത്തെ കരട് ലിസ്റ്റ് പ്രൊവിഷനൽ ലിസ്റ്റായി കണക്കാക്കി നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് അധികൃതർ. അതേ സമയം, ചില സ്കൂളുകളിൽ ചില വിഷയങ്ങളിൽ ആദ്യ കരട് സ്ഥലംമാറ്റ ലിസ്റ്റ് േപാലും ഇറങ്ങിയിട്ടില്ലെന്നത് പ്രശ്നത്തി​െൻറ ഗൗരവം വർധിപ്പിക്കുന്നു. പൊതു വിദ്യാഭ്യാസമേഖലയെ അട്ടിമറിക്കാൻ നടക്കുന്ന ശ്രമങ്ങൾക്ക് വൊക്കേഷനൽ ഹയർ സെക്കൻഡറിയിലെ അനവസരത്തിലുള്ള സ്ഥലംമാറ്റം കരുത്ത് പകരുകയേയുള്ളൂവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിദ്യാലയത്തിന് പുറത്തുള്ള തൊഴിൽ പരിശീലനം നടക്കുന്ന വേളയിൽ നടക്കുന്ന സ്ഥലംമാറ്റം ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഒക്ടോബറിൽ അപേക്ഷ ക്ഷണിച്ച് പരാതികളും ആവലാതികളും പരിഹരിച്ച് മാർച്ച് അവസാനം ലിസ്റ്റ് പ്രസിദ്ധീകരിച്ച് ജൂൺ ഒന്നിന് പുതിയ സ്കൂളിൽ ജോലിയിൽ പ്രവേശിക്കാവുന്ന തരത്തിലായിരുെന്നങ്കിൽ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുെന്നന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സർക്കാർ സ്കൂളുകളിൽ ഒന്നടങ്കം അധ്യാപകർ മാറിപ്പോകുന്നത് അധ്യയന നിലവാരത്തിൽ തകർച്ചയുണ്ടാക്കുമെന്ന് പി.ടി.എകൾക്കും സ്കൂൾ മാനേജ്മ​െൻറ് കമ്മിറ്റികൾക്കും ആക്ഷേപമുണ്ട്. അവർ ഇക്കാര്യം മന്ത്രിയടക്കമുള്ളവരുടെ ശ്രദ്ധയിൽെപടുത്തിയിട്ടും നടപടികൾ പുരോഗമിക്കുകയാണ്. മുഴുവൻ അധ്യാപകരും സ്ഥലം മാറിപ്പോകുന്ന തൃശൂരിലെ ഒരു വിദ്യാലയത്തിലെ വിദ്യാർഥികൾ മന്ത്രിക്ക് നേരിൽ പരാതിവരെ നൽകിയിരുന്നു. അതേസമയം, പഠനനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്ന വിഷയത്തിൽ വിദ്യാർഥി സംഘടനകൾ ഇടപെട്ടിട്ടില്ല. ആഗസ്റ്റ് മുതൽ പരീക്ഷകളും മറ്റും ആരംഭിച്ചിരിക്കുകയാണ്. ശാസ്ത്രമേള, കായികമേള, കലാമേള തുടങ്ങിയവയും വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ നടന്നുവരുകയാണ്. അതിനോടൊപ്പമാണ് 15 ദിവസം നീളുന്ന വിദ്യാലയത്തിന് പുറത്ത് നടത്തേണ്ട തൊഴിൽ പരിശീലനം. - വി.ആർ. രാജമോഹൻ
Show Full Article
TAGS:LOCAL NEWS 
Next Story