Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസോളാർ പദ്ധതി...

സോളാർ പദ്ധതി വിപുലീകരിക്കും ^മന്ത്രി എം.എം. മണി

text_fields
bookmark_border
സോളാർ പദ്ധതി വിപുലീകരിക്കും -മന്ത്രി എം.എം. മണി മാവേലിക്കര: സോളാര്‍ പദ്ധതി വിപുലീകരികരിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. ചെട്ടികുളങ്ങര പഞ്ചായത്ത് കെ.എസ്.ഇ.ബിക്ക് സോളാര്‍ വൈദ്യുതി നല്‍കുന്ന പദ്ധതിയുടെ സമര്‍പ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍ എന്ന് കേട്ടാല്‍ അശ്ലീലമാണെന്ന് തോന്നുന്ന കാലം കഴിഞ്ഞു. വൈദ്യുതി പ്രതിസന്ധിയുടെ കാലത്ത് സോളാർ പദ്ധതികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. സ്ഥലപരിമിതിയും മറ്റുപല വെല്ലുവിളികളും ഇതര വൈദ്യുേതാൽപാദന പദ്ധതികള്‍ക്ക് തടസ്സമായി നില്‍ക്കുന്നു. അതുകൊണ്ട് സോളാര്‍ പദ്ധതികള്‍ക്ക് പ്രോത്സാഹനം നൽകുമെന്നും മന്ത്രി പറഞ്ഞു. യു. പ്രതിഭ ഹരി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് കെ. രഘുപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ.എന്‍. കലാധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. സുധാകരക്കുറുപ്പ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ ജേക്കബ് ഉമ്മന്‍, മണി വിശ്വനാഥ്, ബ്ലോക്ക് അംഗങ്ങളായ എസ്. ശ്രീജിത്ത്, ശോഭാരാജ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജി. രാജു, സിന്ധു ദിവാകരന്‍, അമ്പിളി സുനില്‍കുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സി. കൃഷ്ണമ്മ സ്വാഗതവും സെക്രട്ടറി എസ്. അശോക് കുമാര്‍ നന്ദിയും പറഞ്ഞു. മാവേലിക്കര നഗരസഭ ശുചീകരണ തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ ഹൈകോടതി ഉത്തരവ് മാവേലിക്കര: നഗരസഭയിലെ താൽക്കാലിക ശുചീകരണ തൊഴിലാളികളെ മുന്‍കാല പ്രാബല്യത്തോടെ സ്ഥിരപ്പെടുത്താന്‍ ഹൈകോടതി ഉത്തരവ്. തൊഴിലാളികളായ മേരിക്കുട്ടി, കെ. രവീന്ദ്രന്‍, എന്‍.എസ്. പ്രദീപ്, സുഭകുമാര്‍, അപ്പുക്കുട്ടന്‍, പ്രസന്ന, ആര്‍. രതി, കെ. സന്തോഷ്, ഷാജഹാന്‍ എന്നിവരെ 2015 ഡിസംബര്‍ മുതലുള്ള മുൻകാല പ്രാബല്യത്തോടെ സ്ഥിരപ്പെടുത്താനാണ് ജസ്റ്റിസ് പി.വി. ആശ ഉത്തരവ് നൽകിയത്. 13 ഒഴിവ് ഉണ്ടായിട്ടും ആരെയും സ്ഥിരപ്പെടുത്തിയില്ല. 2013 ആഗസ്റ്റില്‍ ഇൻറര്‍വ്യൂ നടത്തി 2015ലാണ് തൊഴിലാളികളെ നിയമിച്ചത്. നാല് മാസത്തിനുള്ളില്‍ സ്ഥിരപ്പെടുത്തി ഉത്തരവിറക്കണമെന്നും പെന്‍ഷന്‍ ആനുകൂല്യങ്ങളും റിട്ടയര്‍മ​െൻറ് ആനുകൂല്യങ്ങളും കണക്കാക്കുമ്പോള്‍ തൊഴിലാളികള്‍ ജോലിക്ക് പ്രവേശിച്ച 2015 ഡിസംബര്‍ മുതല്‍ ആനുകൂല്യം നല്‍കണമെന്നും മറ്റ് ജീവനക്കാര്‍ക്ക് ലഭിക്കുന്ന ഇതര ആനുകൂല്യങ്ങളും നല്‍കണമെന്നുമാണ് കോടതി ഉത്തരവ്. ഹൈകോടതി വിധി സ്വാഗതാര്‍ഹം -കെ.ആര്‍. മുരളീധരന്‍ മാവേലിക്കര: നഗരസഭയിലെ ഒമ്പത് താൽക്കാലിക ശുചീകരണ തൊഴിലാളികളെ സ്ഥിരപ്പെടുത്താനുള്ള ഹൈ‌കോടതി വിധി സ്വാഗതാര്‍ഹവും സി.പി.എം നേതൃത്വം നല്‍കുന്ന ഭരണസമിതിക്കുള്ള താക്കീതുമാണെന്ന് മുൻ ചെയര്‍മാനും ഡി.സി.സി വൈസ് പ്രസിഡൻറുമായ കെ.ആര്‍. മുരളീധരന്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story