Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസർക്കാർ സ്ഥാപനങ്ങൾ...

സർക്കാർ സ്ഥാപനങ്ങൾ വൈദ്യുതി ബിൽ കൃത്യമായി അടക്കുന്നില്ല -^എം.എം. മണി

text_fields
bookmark_border
സർക്കാർ സ്ഥാപനങ്ങൾ വൈദ്യുതി ബിൽ കൃത്യമായി അടക്കുന്നില്ല --എം.എം. മണി ചാരുംമൂട്‌: ജലവകുപ്പ്, പൊതുമേഖല സ്ഥാപനങ്ങൾ അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾ വൈദ്യുതി ബിൽ കൃത്യമായി അടക്കാറില്ലെന്ന് മന്ത്രി എം.എം. മണി. ചാരുംമൂട് ഇലക്ട്രിക്കൽ സെക്ഷൻ സബ് ഡിവിഷൻ ഒാഫിസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമയബന്ധിതമായി ബോർഡും സർക്കാറും ഫലപ്രദമായി പ്രവർത്തിക്കുന്നതുകൊണ്ടാണ് മഴയില്ലാത്ത കാലത്തും കറൻറ് കട്ട് ഇല്ലാത്തത്. എൻഡോസൾഫാൻ, ബി.പി.എൽ വിഭാഗങ്ങൾക്ക് സൗജന്യമായി വൈദ്യുതി നൽകുന്നു. സംസ്ഥാനത്ത് 30 ശതമാനം വൈദ്യുതിയാണ് ഉൽപാദിപ്പിക്കുന്നത്. തഴക്കര സെക്ഷൻ ഓഫിസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ആർ. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഹരിപ്പാട് എക്സിക്യൂട്ടിവ് എൻജിനീയർ കലാധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഭരണിക്കാവ് ബ്ലോക്ക് പ്രസിഡൻറ് രജനി ജയദേവ്, പഞ്ചായത്ത് പ്രസിഡൻറുമാരായ വി. ഗീത, ശാന്ത ഗോപാലകൃഷ്ണൻ, പി. അശോകൻ നായർ, ഓമന വിജയൻ, ജി. മുരളി, ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ. സുമ, വിശ്വൻ പടനിലം, ബ്ലോക്ക് വൈസ് പ്രസിഡൻറ് എം.കെ. വിമലൻ, ജി. രാജമ്മ, മധു ചുനക്കര, ബിനോസ് തോമസ് കണ്ണാട്ട്, സുബൈർ, സാദത്ത്, എ.എ. സലീം എന്നിവർ സംസാരിച്ചു. വൃക്കകൾ തകരാറിലായ ഓട്ടോ ഡ്രൈവറുടെ ചികിത്സക്ക് ബുധനൂർ ഗ്രാമം ഒരുമിക്കുന്നു ചെങ്ങന്നൂർ: വൃക്കകൾ തകരാറിലായ ഓട്ടോ ഡ്രൈവെറ രക്ഷിക്കുന്നതിന് ജന്മനാടായ ബുധനൂർ ഗ്രാമം ഒരുമിക്കുന്നു. ബുധനൂർ കിഴക്ക് ഗോകുലം (പത്തനക്കാട്) വീട്ടിൽ പി.എസ്. രാജേഷ് കുമാറിനെ (മണിക്കുട്ടൻ -40) രക്ഷിക്കാനാണ് നാട് ഒരുമിക്കുന്നത്. കുെറകാലമായി വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു രാജേഷ് കുമാർ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാജേഷി​െൻറ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് 15 ലക്ഷം രൂപ ആകുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ഇടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് നടത്തി ജീവൻ നിലനിർത്തുന്ന ഈ നിർധനകുടുംബാംഗത്തിന് ചികിത്സക്ക് ആവശ്യമായ തുക താങ്ങാൻ കഴിയാത്തതാണ്. പഞ്ചായത്തിൽ എല്ലാ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരുടെയും യോഗം ചേർന്ന് പഞ്ചായത്ത് പ്രസിഡൻറ് പി. വിശ്വംഭരപ്പണിക്കർ പ്രസിഡൻറും പഞ്ചായത്ത് അംഗം പി.ആർ. സുനിൽ കുമാർ സെക്രട്ടറിയുമായി ചികിത്സ സഹായ സമിതി രൂപവത്കരിച്ചു. സമിതിയുടെ നേതൃത്വത്തിൽ 15, 16 തീയതികളിൽ രാവിലെ മുതൽ ധനസമാഹരണം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story