Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎൻജിനീയറിങ്​...

എൻജിനീയറിങ്​ വർക്ക്​ഷോപ്പിലെ മോഷണം: പ്രതി റിമാൻഡിൽ

text_fields
bookmark_border
അമ്പലപ്പുഴ: എൻജിനീയറിങ് വർക്ക്ഷോപ്പിൽ മോഷണം നടത്തിയ കേസിലെ പ്രതി റിമാൻഡിൽ. അമ്പലപ്പുഴ കാക്കാഴം വലിയപുരക്കൽ ഷിജോ വർഗീസിനെയാണ് (23) ചൊവ്വാഴ്ച രാത്രിയോടെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതക്കരികിെല കരുമാടി ജങ്ഷനിലെ മഞ്ജു എൻജിനീയറിങ് വർക്ക്ഷോപ്പിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ഇയാൾ അറസ്റ്റിലായത്. വർക്ക്ഷോപ്പി​െൻറ പൂട്ട് പൊളിക്കാനുള്ള ശ്രമം വിഫലമായപ്പോൾ ഇരുമ്പഴി വളച്ച് അകത്ത് കടന്നാണ് മോഷണം നടത്തിയത്. സെപ്റ്റംബർ രണ്ടിന് രാത്രിയായിരുന്നു സംഭവം. വെൽഡിങ് സെറ്റ്, ബാറ്ററി, ജനറേറ്റർ എന്നിവയുടെ ചെമ്പ് കേബിളാണ് മോഷ്ടിച്ചത്. ഷോപ്പിലെ സി.സി ടി.വിയിൽ ദൃശ്യങ്ങൾ പതിഞ്ഞതാണ് പ്രതിയെ പിടികൂടാൻ സഹായകമായത്. ആലപ്പുഴ സൗത്ത്-നോർത്ത്, പുന്നപ്ര, എടത്വ, ചങ്ങനാശ്ശേരി, രാമങ്കരി പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണം, അടിപിടി, കഞ്ചാവ് കൈവശംവെക്കൽ തുടങ്ങി ഇരുപതോളം കേസ് നിലവിലുണ്ട്. അമ്പലപ്പുഴ എസ്.ഐ പ്രതീഷ് കുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഹൗസ്‌ ബോട്ട് മുങ്ങി; ആളപായമില്ല ആലപ്പുഴ: പുന്നമട ഫിനിഷിങ് പോയൻറിൽ ഹൗസ്ബോട്ട് മുങ്ങി. ബുധനാഴ്ച പുലര്‍ച്ചെ റമദ ഹോട്ടലിന് സമീപമാണ് നിര്‍ത്തിയിട്ടിരുന്ന ബോട്ട് മുങ്ങിയത്. അടിത്തട്ടിലെ പലക ഇളകി വെള്ളം കയറിയതാണ് കാരണമെന്ന് കരുതുന്നു. സംഭവസമയം ബോട്ടില്‍ ഉറങ്ങുകയായിരുന്ന ജീവനക്കാര്‍ ചാടി രക്ഷപ്പെട്ടു. ആലപ്പുഴ യൂനിറ്റില്‍നിന്ന് എത്തിയ അഗ്നിശമന സേന ബോട്ട് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
Show Full Article
TAGS:LOCAL NEWS 
Next Story