Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജി.എസ്​.ടി അപാകത;...

ജി.എസ്​.ടി അപാകത; വ്യാപാരികൾ ഇന്ന്​ ബി.എസ്​.എൻ.എൽ മാർച്ച്​ നടത്തും

text_fields
bookmark_border
െകാച്ചി: കേരള വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റിയും കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ്സ് അസോസിേയഷനും സംയുക്തമായി വ്യാഴാഴ്ച ബി.എസ്.എൻ.എൽ ഒാഫിസിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഹോട്ടൽ ഭക്ഷണത്തെ ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കുക, ജി.എസ്.ടിയുടെ മറവിൽ നടത്തുന്ന അനാവശ്യ കട പരിശോധന അവസാനിപ്പിക്കുക, റെഡിേമഡ് വസ്ത്രങ്ങളുടെ 12 ശതമാനം നികുതി 10,000 രൂപക്ക് മുകളിെല വ്യാപാരത്തിന് നിജപ്പെടുത്തുക, അപാകതകൾ പരിഹരിച്ച് റിേട്ടൺ സമർപ്പണം സുഗമമാക്കുക, ജി.എസ്.ടിയിലെ വ്യാപാരേദ്രാഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. അശാസ്ത്രീയ നികുതി വർധനമൂലം ഇടത്തരം ഹോട്ടലുകൾ അടച്ചുപൂേട്ടണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. വസ്ത്ര വിൽപനയും കുറഞ്ഞു -ഭാരവാഹികൾ പറഞ്ഞു. വ്യാഴാഴ്ച രാവിലെ 10ന് കെ.ടി.ഡി.സി ഷോപ്പിങ് കോംപ്ലക്സിന് സമീപത്തുനിന്ന് മാർച്ച് ആരംഭിക്കും. ടെൽക് ചെയർമാൻ എൻ.സി. മോഹനൻ ധർണ ഉദ്ഘാടനം ചെയ്യും. ഹോട്ടൽ ആൻഡ് റസ്റ്റാറൻറ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ മുഖ്യപ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ വ്യാപാരി വ്യവസായിസമിതി സംസ്ഥാന ജോയൻറ് സെക്രട്ടറി സി.കെ. ജലീൽ, ജില്ല പ്രസിഡൻറ് ടി.എം. അബ്ദുൽവാഹിദ്, ഹോട്ടൽ ആൻഡ് റസ്റ്റാറൻറ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അസീസ്, ജില്ല വർക്കിങ് പ്രസിഡൻറ് ടി.ജെ. മനോഹരൻ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story