Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസെൻകുമാറിനെതിരായ...

സെൻകുമാറിനെതിരായ കേസുകളുടെ ത്വരിതാന്വേഷണ റിപ്പോർട്ട്​ ഹാജരാക്കണമെന്ന്​ ഹൈകോടതി

text_fields
bookmark_border
കൊച്ചി: മുൻ ഡി.ജി.പി സെൻകുമാറിനെതിരായ കേസുകളുടെ ത്വരിതാന്വേഷണ റിപ്പോർട്ടുകൾ സർക്കാർ ഹാജരാക്കണമെന്ന് ഹൈകോടതി. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡെവലപ്മ​െൻറ് ഫിനാൻസ് കോർപറേഷൻ (കെ.ടി.ഡി.എഫ്.സി) എം.ഡിയായിരിക്കെ വായ്പ നൽകിയതിൽ ക്രമക്കേട് കാട്ടിയെന്നും വ്യാജരേഖ നൽകി അവധി ആനുകൂല്യം നേടിയെന്നുമുള്ള പരാതികളിൽ നടത്തിയ ത്വരിതാന്വേഷണത്തി​െൻറ റിപ്പോർട്ടുകളാണ് ഹാജരാേക്കണ്ടത്. തനിക്കെതിരായ പരാതിയിെലയും കേസുകളിെലയും നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെൻകുമാർ നൽകിയ ഹരജികളിലാണ് സിംഗിൾ ബെഞ്ചി​െൻറ ഇടക്കാല ഉത്തരവ്. കേസുകളിലെ നിലവിലെ അവസ്ഥയെപ്പറ്റി ബുധനാഴ്ച സർക്കാർ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. വായ്പ ക്രമക്കേട് കേസിൽ ത്വരിതാന്വേഷണം പൂർത്തിയാക്കി വിജിലൻസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിൽ തുടർ തീരുമാനത്തിന് കാത്തിരിക്കുകയാണ്. വ്യാജ രേഖ ചമച്ച കേസിൽ ത്വരിതാന്വേഷണ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ സെൻകുമാറിനെ പ്രതിയാക്കി എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. തുടർന്നാണ് ത്വരിതാന്വേഷണ റിപ്പോർട്ടുകൾ സമർപ്പിക്കാൻ കോടതി നിർദേശിച്ചത്. കേസ് വീണ്ടും തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
Show Full Article
TAGS:LOCAL NEWS 
Next Story