Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൂട്ടിയ അറവുശാല...

പൂട്ടിയ അറവുശാല സാമൂഹികവിരുദ്ധർ താവളമാക്കി

text_fields
bookmark_border
മൂവാറ്റുപുഴ: അടച്ചുപൂട്ടിയ ആധുനിക അറവുശാല സാമൂഹികവിരുദ്ധർ താവളമാക്കി. രണ്ടു പതിറ്റാണ്ടു മുമ്പ് കോടികൾ മുടക്കി നിർമിച്ച അറവുശാല പരിസരവാസികൾക്ക് ദുരിതമായതോടെയാണ് പൂട്ടിയത്. അറവുശാലയും പരിസരവും ഇപ്പോൾ കാടുകയറിയ നിലയിലാണ്. കീച്ചേരിപ്പടി-റോട്ടറി റോഡ് ബൈപാസിന് സമീപത്ത് അര ഏക്കറോളം സ്ഥലത്താണ് അറവുശാല സ്ഥിതി ചെയ്യുന്നത്. സന്ധ്യകഴിയുന്നതോടെ സാമൂഹികവിരുദ്ധരെത്തി മദ്യപാനവും ശീട്ടുകളിയും നടത്തുകയാണ്. ജനസാന്ദ്രതയേറിയ മേഖലയിൽ അറവുശാല പ്രായോഗിമല്ലാതായ സാഹചര്യത്തിൽ കോടികൾ വിലമതിക്കുന്ന കെട്ടിടവും സ്ഥലവും കാടുകയറി നശിക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്. ജനവാസ കേന്ദ്രമായ കാവുങ്കര മേഖലയിൽ കമ്യൂണിറ്റി ഹാൾ വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അറവുശല കമ്യൂണിറ്റി ഹാൾ ആക്കണമെന്ന നിർദേശം ഉയർന്നിരുന്നങ്കിലും നടപ്പാക്കിയില്ല.
Show Full Article
TAGS:LOCAL NEWS 
Next Story