Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇ-^മാലിന്യ സംഭരണ...

ഇ-^മാലിന്യ സംഭരണ കേന്ദ്രവും പൊതുശൗചാലയവും തുറന്നു

text_fields
bookmark_border
ഇ--മാലിന്യ സംഭരണ കേന്ദ്രവും പൊതുശൗചാലയവും തുറന്നു മൂവാറ്റുപുഴ: പണ്ടപ്പിള്ളിയിൽ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തി​െൻറ ഫണ്ട് ഉപയോഗിച്ച് നിർമിച്ച മാലിന്യ സംഭരണ കേന്ദ്രവും ബ്ലോക്ക് പഞ്ചായത്തും ദേശീയ ശുചിത്വ മിഷനും ചേർന്ന് നിർമിച്ച പൊതുശൗചാലയവും തുറന്നുനൽകി. നാലരലക്ഷം രൂപ ചെലവഴിച്ചാണ് പണ്ടപ്പിള്ളി മാർക്കറ്റിനുള്ളിൽ ഇ--മാലിന്യ സംഭരണ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. അനായാസം സംസ്കരിക്കാൻ കഴിയാത്ത ഉപയോഗയോഗ്യമല്ലാത്ത ഇലക്ട്രോണിക്, പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാനായി ഏജൻസികളെ ഏൽപിക്കുകയാണ് ലക്ഷ്യം. ഇതിനായി ഗ്രാമപഞ്ചായത്ത് വാഹനം ഏർപ്പെടുത്തുകയും രണ്ട് കുടുംബശ്രീ തൊഴിലാളികളെ സംഭരണത്തിനായി നിയോഗിക്കുകയും ചെയ്യും. പണ്ടപ്പിള്ളി കവലയിൽ നിർമിച്ച പൊതുശൗചാലയവും ഇതോടൊപ്പം ജനങ്ങൾക്കായി തുറന്നു നൽകി. സ്വകാര്യ വ്യക്തികൾ എതിർപ്പുണ്ടാക്കിയതിനെത്തുടർന്ന് നിലച്ചിരുന്ന ശൗചാലയ നിർമാണം കോടതി ഉത്തരവിനെത്തുടർന്ന് പൊലീസ് കാവലിലാണ് പൂർത്തിയാക്കിയത്. ദേശീയ ശുചിത്വ മിഷനും ബ്ലോക്ക് പഞ്ചായത്തും ചേർന്ന് നിർമിക്കുന്ന പത്ത് ശൗചാലയങ്ങളിൾ ആദ്യത്തേതാണിത്. ബ്ലോക്ക് പഞ്ചായത്ത് അംഗം ചിന്നമ്മ ഷൈൻ മഞ്ചുമലക്കുടിയിൽ, പഞ്ചായത്ത് സെക്രട്ടറി പ്രസാദിന് താക്കോൽദാനം ചെയ്ത് ഇരു പദ്ധതികളും ഉദ്ഘാടനം ചെയ്തു. ആരക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വള്ളമറ്റം കുഞ്ഞ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ഒ.സി. ഏലിയാസ്, ഗ്രാമപഞ്ചായത്ത് മെംബർമാരായ സിബി കുര്യാക്കോസ്, റാണി ജെയ്സൺ, മിനി രാജു, സാന്ദ്ര കെന്നഡി, മേഴ്‌സി ജോസ്, സെലിൻ ചെറിയാൻ, അനീഷ് കരുണാകരൻ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story