Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറിഫ്ലക്ടർ സ്ഥാപിച്ചു:...

റിഫ്ലക്ടർ സ്ഥാപിച്ചു: നഗരത്തിലെ അപകടങ്ങള്‍ കുറയുന്നു

text_fields
bookmark_border
മൂവാറ്റുപുഴ: നാട്ടുകാരുെട പ്രതിഷേധത്തിനൊടുവിൽ മീഡിയനുകളിൽ റിഫ്ലക്ടറുകൾ സ്ഥാപിച്ചതോടെ നഗരത്തിലെ അപകടങ്ങൾ കുറയുന്നു. എം.സി റോഡില്‍ കച്ചേരിത്താഴത്ത് സ്ഥാപിച്ച മീഡിയനുകളില്‍ വാഹനം ഇടിച്ചുകയറിയുണ്ടാകുന്ന അപകടത്തിന് വ്യാപാരികളും യാത്രക്കാരും ദൃക്‌സാക്ഷികളായിരുന്നു. ദിനേന നാലും അഞ്ചും അപകടങ്ങളാണ് ഉണ്ടായിക്കൊണ്ടിരുന്നത്. രാത്രിയായിരുന്നു അപകടങ്ങള്‍ ഏറെയും. അശാസ്ത്രീയമായി നിര്‍മിച്ച മീഡിയനുകള്‍ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് പൊതുജനങ്ങളും രാഷ്ട്രീയ-, സാമൂഹിക പ്രവര്‍ത്തകരും രംഗത്തെത്തി. നിരവധി പ്രതിഷേധ സമരങ്ങളും നടത്തി. ശവപ്പെട്ടി സമരം അടക്കം സംഘടിപ്പിക്കപ്പെട്ടു. പ്രശ്നം രൂക്ഷമായതോടെ തദ്ദേശ, പൊതുമരാമത്ത് വകുപ്പുകൾ തമ്മിൽ തർക്കമുണ്ടായി. എന്നാൽ, പ്രശ്നപരിഹാരമുണ്ടായില്ല. തുടർന്ന് മൂവാറ്റുപുഴ പൗരസമിതി പ്രസിഡൻറ് നജീര്‍ ഉപ്പൂട്ടുങ്കല്‍ പൊലീസി​െൻറ സഹായത്തോടെ സ്വന്തം പണം മുടക്കി മീഡിയനില്‍ റിഫ്ലക്ടര്‍ സ്ഥാപിച്ച് പ്രതിഷേധിച്ചിരുന്നു. ഒടുവിൽ പി.ഡബ്ല്യു.ഡി അധികൃതര്‍ പരിഹാരവുമായി രംഗത്തെത്തി. മീഡിയനുകള്‍ പൊളിച്ചുനീക്കുന്നത് പ്രായോഗികമല്ലെന്ന് കണ്ടെത്തിയ അധികൃതര്‍ അപകടകരമായി നില്‍ക്കുന്ന മീഡിയനുകളില്‍ ചെറുതും വലുതുമായ റിഫ്ലക്ടറുകള്‍ സ്ഥാപിക്കുകയായിരുന്നു. മൂന്നാഴ്ച മുമ്പാണ് ജോലി പൂര്‍ത്തീകരിച്ചത്. ഇതിനു ശേഷം മീഡിയനുകളില്‍ വാഹനം ഇടിച്ചുകയറിയുള്ള അപകടമുണ്ടായില്ല.
Show Full Article
TAGS:LOCAL NEWS 
Next Story