Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്കൂട്ടർ തട്ടി...

സ്കൂട്ടർ തട്ടി പരിക്കേറ്റ വിദ്യാർഥിനിയെ പ്രതിപക്ഷ നേതാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

text_fields
bookmark_border
ഹരിപ്പാട്:- സ്കൂട്ടർ തട്ടി പരിക്കേറ്റ വിദ്യാർഥിനിയെ പ്രതിപക്ഷ നേതാവ് ഇടപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 9.45ന് ദേശീയപാതയിൽ നങ്ങ്യാർകുളങ്ങര കോളജ് ജങ്ഷനിലായിരുന്നു അപകടം. ഓച്ചിറ ഷീജഭവനത്തിൽ മധുകുമാറി​െൻറ മകളും ടി.കെ.എം.എം കോളജ് ബി.കോം രണ്ടാംവർഷ വിദ്യാർഥിനിയുമായ ലക്ഷ്മിയെയാണ് (19) ദേശീയപാത കുറുകെ കടക്കുന്നതിനിെട അമിതവേഗത്തിൽ വന്ന ആക്ടീവ സ്കൂട്ടർ ഇടിച്ചത്. സ്കൂട്ടർ നിർത്താതെ പോയി. പരിക്കേറ്റ് വീണ ലക്ഷ്മിയെ തൊട്ടുപിന്നാലെ വന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കാറിൽ ഹരിപ്പാട് ഗവ. ആശുപത്രിയിൽ എത്തിച്ചു. എറണാകുളത്തേക്കുള്ള യാത്രാമധ്യേയായിരുന്നു പ്രതിപക്ഷ നേതാവ്. ചികിത്സക്കും ബന്ധുക്കളെ അറിയിക്കുന്നതിനുമുള്ള ക്രമീകരണങ്ങൾ ചെയ്തശേഷമാണ് ചെന്നിത്തല യാത്ര തുടർന്നത്. വലതുകാലിനും തലക്കും പരിക്കേറ്റ ലക്ഷ്മിയെ ഹരിപ്പാട് ഗവ. ആശുപത്രിയിലും പിന്നീട് തുടർ ചികിത്സക്ക് ബന്ധുക്കളെത്തി ഓച്ചിറയിലേക്കും മാറ്റി. ഗ്യാസ്സിലിണ്ടറി​െൻറ െറഗുലേറ്ററിന് തീപിടിച്ചു കായംകുളം: ഗ്യാസ് സിലിണ്ടറി​െൻറ െറഗുലേറ്ററിന് തീപിടിച്ചു. വീട്ടുകാരുടെ സമയോചിത പ്രവർത്തനം മൂലം വൻദുരന്തം ഒഴിവായി. മേനാത്തേരി കാപ്പിൽമേക്ക് പിരളശ്ശേരിൽ രാധാമണിയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറിലെ െറഗുലേറ്ററിനാണ് തീപിടിച്ചത്. ബുധനാഴ്ച വൈകീട്ട് ആറിനായിരുന്നു സംഭവം. ഗ്യാസ് സ്റ്റൗവിൽ പാചകം ചെയ്യുന്നതിനിടെയാണ് െറഗുലേറ്ററിലേക്ക് തീ പടർന്നത്. പരിഭ്രാന്തരായ വീട്ടുകാർ വീടിന് പുറത്തേക്ക് ഓടി. സംഭവം അറിഞ്ഞെത്തിയ പരിസരവാസികൾ ഫയർഫോഴ്സിൽ വിവരമറിയിച്ചു. ഇവർ എത്തിയാണ് തീ അണച്ചത്. തുറവൂർ മഹാക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി അരൂർ: തുറവൂർ മഹാക്ഷേത്രത്തിലെ ദീപാവലി ഉത്സവത്തിന് കൊടിയേറി. കണ്ണുവള്ളി കുടുംബക്ഷേത്രത്തിൽനിന്ന് കൊടിക്കൂറയും കോങ്കേരിൽ കുടുംബക്ഷേത്രത്തിൽനിന്ന് കൊടിക്കയറും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ച് പുതുമന ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഇരുനടയിലെയും സ്വർണ കൊടിമരങ്ങളിലും കൊടിയേറി. കൊടിമരച്ചുവട്ടിൽ വിഭവ സമർപ്പണം നടത്തി. വലിയ വിളക്കുത്സവമായ 18ന് രാവിലെ 10.30ന് പദ്മശ്രീ കലാമണ്ഡലം കുട്ടൻമാരാരും സംഘവും അവതരിപ്പിക്കുന്ന മേജർ സെറ്റ് പഞ്ചാരിമേളം, രാത്രി 9.30ന് സാക്‌സഫോൺ കച്ചേരി, പുലർച്ച നാലിന് മേജർ പാണ്ടിമേളം, 19ന് രാവിലെ എട്ടിന് ഗരുഡവാഹനപ്പുറത്ത് എഴുന്നള്ളത്ത്, 10ന് നാഗസ്വര കച്ചേരി, 12ന് തിരുവാറാട്ട്, അന്നദാനം, കൊടിയിറക്ക്.
Show Full Article
TAGS:LOCAL NEWS 
Next Story