Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗോതുരുത്ത് പുഴയിൽ...

ഗോതുരുത്ത് പുഴയിൽ അപകടത്തിൽ​െപട്ട ബോട്ട് ഉയർത്തി

text_fields
bookmark_border
പറവൂർ: ഗോതുരുത്തിൽ ചാത്തേടം- കുറുമ്പൻതുരുത്ത് ഫെറി സർവിസ് നടത്തുന്നതിനിടെ പുഴയിൽ മുങ്ങിയ ബോട്ട് ഉയർത്തി. ബുധനാഴ്ച ഉച്ചയോടെയാണ് ബോട്ട് ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയത്. രാവിലെ മുതൽ ക്രെയിൻ ഉപയോഗിച്ച് നടത്തിയ ശ്രമം ഉച്ചയോടെയാണ് പൂർത്തിയായത്. മുങ്ങൽ വിദഗ്ധർ ചെയിൻ ബ്ലോക് ബോട്ടി​െൻറ വശങ്ങളിൽ ഘടിപ്പിച്ച ശേഷം ക്രെയിൻ ഉപയോഗിച്ച് ഉയർത്തുകയായിരുന്നു. രണ്ടുമൂന്ന് തവണ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ബോട്ടിൽ വെള്ളം നിറഞ്ഞതിനാൽ അമിതഭാരം മൂലം ചെയിനിൽനിന്ന് വേർപെട്ട് പുഴയിലേക്കുതന്നെ വീണു. പിന്നീട് ഒരുഭാഗം മാത്രം ഉയർത്തി വെള്ളം ഒഴുക്കിയശേഷം മറ്റ് ഭാഗങ്ങളിൽ ചെയിൻ ബ്ലോക് ഘടിപ്പിച്ചാണ് ഉയർത്തി കരക്ക് അടുപ്പിച്ചത്. ബോട്ടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ബോട്ട് ഉയർത്തുന്നത് കാണാൻ നിരവധി പേരാണ് തടിച്ചുകൂടിയത്. അപകടം നടന്ന് മൂന്നാം ദിവസമാണ് ബോട്ട് ഉയർത്താൻ കഴിഞ്ഞത്. ആദ്യ രണ്ടുദിനങ്ങളിലും ശ്രമം പരാജയപ്പെട്ടു. ബോട്ടിലുണ്ടായ ഇരുചക്രവാഹനങ്ങൾ കഴിഞ്ഞദിവസം മുങ്ങൽ വിദഗ്ധരും നാട്ടുകാരും ചേർന്ന് എടുത്തിരുന്നു. കടത്ത് സർവിസ് ഉടൻ പുനരാരംഭിക്കണമെന്ന് ജനങ്ങളിൽനിന്ന് ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ, നിലവിലെ കരാറുകാർ തുടരുമോ എന്ന് വ്യക്തമല്ല. ബദൽ സംവിധാനങ്ങളൊരുക്കാൻ പഞ്ചായത്ത് നടപടിയെടുക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story