Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗതാഗത തടസ്സം;...

ഗതാഗത തടസ്സം; കുമ്മനമടക്കമുള്ള നേതാക്കൾക്കെതിരെ കേസ്​

text_fields
bookmark_border
കൊച്ചി: ജനരക്ഷയാത്രയുടെ പേരിൽ കൊച്ചിയിൽ ഗതാഗതം തടസ്സപ്പെടുത്തിയതിന് ബി.ജെ.പി നേതാക്കൾക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ, എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, എൻ.കെ. മോഹൻദാസ് തുടങ്ങി കണ്ടാലറിയാവുന്ന മൂവായിരത്തോളം പേർക്കെതിരെയാണ് കേസെടുത്തത്. കുമ്മനം നയിക്കുന്ന യാത്ര വൈകീട്ട് നഗരത്തിൽ എത്തുംമുേമ്പ രൂപപ്പെട്ട ഗതാഗതക്കുരുക്ക് യാത്രക്കാരെ പെരുവഴിയിലാക്കി. ഗതാഗതം രണ്ടുമണിക്കൂേറാളം തടസ്സപ്പെട്ടു. ബാനർജി റോഡിലെ ഗതാഗതം തടസ്സപ്പെടുത്തരുതെന്ന പൊലീസി​െൻറ നിർദേശം ഉണ്ടായിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. ഒരുവശത്തേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചുവിടുകയായിരുന്നു. യാത്ര അഞ്ചരയോടെയാണ് എത്തിയതെങ്കിലും നാലേ മുക്കാലോടെ കച്ചേരിപ്പടി,- ഹൈകോടതി ഭാഗത്ത് കനത്ത കുരുക്കായി. പ്രധാന റോഡുകളിൽ ഗതാഗതം മുടങ്ങിയപ്പോൾ കുരുക്ക് ചെറുറോഡുകളിലേക്ക് വ്യാപിക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story