Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനെടുമ്പാശ്ശേരി...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സംഘർഷം; ഓൺലൈൻ ടാക്സിക്കാരും പ്രീപെയിഡ്​ ടാക്സിക്കാരും ഏറ്റുമുട്ടി

text_fields
bookmark_border
നെടുമ്പാശ്ശേരി: വിമാനത്താവളത്തിൽ ഓൺലൈൻ ടാക്സിക്കാരും പ്രീപെയിഡ് ടാക്സിക്കാരും ഏറ്റുമുട്ടി. നിരവധി ഓൺലൈൻ ടാക്സിക്കാർക്ക് പരിക്കേറ്റു. വിമാനത്താവളത്തിൽ യാത്രക്കാരുമായി എത്തുന്ന ഓൺലൈൻ ടാക്സികളിൽ ചിലത് മടക്കയാത്രയിൽ ഇവിടെനിന്ന് യാത്രക്കാരെ കയറ്റുന്നതിനെ പ്രീപെയിഡ് ടാക്സിക്കാർ സംഘടിതമായി എതിർക്കുകയായിരുന്നു. ഇതിനിെടയാണ് സംഘർഷമുണ്ടായത്. ബി.ജെ.പി ജനരക്ഷായാത്രയുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലെ പൊലീസുകാർ വി.ഐ.പി ഡ്യൂട്ടിയിലായിരുന്നപ്പോഴാണ് സംഘർഷമുണ്ടായത്. എന്നാൽ, രാത്രി വൈകിയും പരാതി ലഭിച്ചിട്ടില്ലെന്നും രേഖാമൂലം പരാതി ലഭിച്ചാൽ അക്രമം നടത്തിയവർക്കെതിരെ കേസെടുക്കുമെന്നും സി.െഎ പറഞ്ഞു. കുറച്ച് ദിവസങ്ങളായി വിമാനത്താവളത്തിൽ പ്രീപെയിഡ് ടാക്സിക്കാരും ഓൺലൈൻ ടാക്സിക്കാരും ഏറ്റുമുട്ടൽ പതിവാണ്. വിമാനത്താവള യാത്രക്കാർ ഓൺലൈൻ ടാക്സി വിളിക്കുന്നത് തടയരുതെന്ന് നിലവിൽ കോടതി വിധിയുണ്ട്. എന്നിട്ടും ഇത് ലംഘിച്ച് പ്രിപെയിഡ് ടാക്സിക്കാർ നിരന്തരം പ്രവർത്തിക്കുമ്പോഴും അധികൃതർ മൗനം പാലിക്കുകയാണെന്ന ആക്ഷേപമുണ്ട്. യാത്രക്കാർ കൈ കാണിക്കുമ്പോൾ ബസുകൾ നിർത്തിയാലും പ്രീപെയിഡ് ടാക്സിക്കാർ ബസ് ജീവനക്കാരെ ചീത്തപറയുന്നതും പതിവാണ്.
Show Full Article
TAGS:LOCAL NEWS 
Next Story