Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപണിതിട്ടും തീരാതെ...

പണിതിട്ടും തീരാതെ സപ്ലൈകോ ഔട്ട്്ലെറ്റ്

text_fields
bookmark_border
മട്ടാഞ്ചേരി: പണിതിട്ടും പണിതീരാത്ത കെട്ടിടമായി മാറുകയാണ് ചുള്ളിക്കലിലെ സപ്ലൈകോ ഔട്ട്്ലെറ്റ്. യു.ഡി.എഫ് ഭരണത്തി​െൻറ അവസാന ഘട്ടത്തിലാണ് കല്ലുഗോഡൗണിന് സമീപം മനോഹരമായി സപ്ലൈകോയുടെ ഔട്ട്്ലെറ്റ് പണിതത്. ഇടതുഭരണം വന്ന് ഒരു വർഷം പിന്നിടുമ്പോൾ പുനർനിർമാണം നടക്കുകയാണ്. തുടരെ ഉണ്ടാകുന്ന നിർമാണപ്രവർത്തനങ്ങൾ ഉപയോക്താക്കളെയും വലക്കുകയാണ്. നിർമാണം വിമർശനത്തിന് വഴിയൊരുക്കിയിട്ടുണ്ട്. അടുത്തിടെ ഇവിടെ മോഷണവും നടന്നിരുന്നു. ഗിന്നസ് റെേക്കാഡ് ലക്ഷ്യമാക്കി ബാബു മാസ്റ്ററുടെ പ്രകടനം തൃപ്പൂണിത്തുറ: 30 വര്‍ഷമായി കരാേട്ട പരിശീലനരംഗത്ത് മികവ് തെളിയിച്ച ഹന്‍ഷി കെ. ബാബു മാസ്റ്റര്‍ ഗിന്നസ് റെക്കോഡ് ലക്ഷ്യമാക്കി നടത്തുന്ന 26 മണിക്കൂര്‍ കരാേട്ട പ്രദര്‍ശനം ശനിയാഴ്ച തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ നടക്കും. രാവിലെ ഒമ്പതിന് ആരംഭിച്ച് ഞായറാഴ്ച രാവിലെ 11ന് അവസാനിക്കും. 26 മണിക്കൂര്‍ തുടർച്ചയായി കരാേട്ട അവതരിപ്പിച്ച് ഗിന്നസ് റെക്കോഡ് നേടാനാണ് ബാബുവി​െൻറ ശ്രമം. ഇതിനുമുമ്പ് 24 മണിക്കൂര്‍ തുടര്‍ച്ചയായി കരാേട്ട പ്രദര്‍ശനം നടത്തിയ ന്യൂസിലന്‍ഡ്‌ സ്വദേശിയുടെ പേരിലാണ് റെക്കോഡ്. കരാേട്ടയിലെ ഏറ്റവും കഠിനമേറിയതും മികച്ച ശാരീരിക ക്ഷമത വേണ്ടതുമായ 'കാത്ത' സ്റ്റൈല്‍ ആണ് ബാബു 26 മണിക്കൂര്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്നത്‌. ഗിന്നസ് റെക്കോഡ് അധികൃതരില്‍ നിന്ന് പ്രകടനം നടത്തുന്നതിനുള്ള രജിസ്ട്രേഷന്‍ നമ്പര്‍ ബാബുവിന് ലഭിച്ചിട്ടുണ്ട്. ഗിന്നസ് ലോക റെക്കോഡ് ജൂറികളായ സത്താര്‍ ആദൂര്‍, വിനോദ് മാത്യു എന്നിവര്‍ പ്രകടനം നിരീക്ഷിക്കും. ഒരുമണിക്കൂര്‍ കരാേട്ട പ്രകടനത്തിനുശേഷം അഞ്ചുമിനുട്ട് വിശ്രമം എന്ന ക്രമത്തിലായിരിക്കും 26 മണിക്കൂര്‍ നീളുന്ന കരാേട്ട പ്രകടനം. തുടര്‍ച്ചയായി നഞ്ചക് വീശി ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയ വ്യക്തിയാണ് ബാബു. ആയിരത്തോളം ശിഷ്യന്മാരുള്ള ബാബുവിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ എട്ടിന് നടക്കുന്ന കരാട്ടെ പ്രകടനം നഗരസഭ പാര്‍ലമ​െൻററി പാര്‍ട്ടി നേതാവ് വി.ആര്‍. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ 11ന് നടക്കുന്ന സമാപനച്ചടങ്ങ് അനൂപ്‌ ജേക്കബ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story