Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെടുകാര്യസ്ഥത;...

കെടുകാര്യസ്ഥത; കായംകുളം നഗരസഭക്ക്​ നഷ്​ടമായത്​ ലക്ഷങ്ങൾ

text_fields
bookmark_border
കായംകുളം: കെടുകാര്യസ്ഥതമൂലം കായംകുളം നഗരസഭക്ക് നഷ്ടമായത് ലക്ഷങ്ങൾ. ഷോപ്പിങ് കോംപ്ലക്സിലെ കടമുറികൾ ഒഴിച്ചിട്ടതും വാടക പിരിക്കുന്നതിൽ വീഴ്ച വരുത്തിയതും ഒാഡിറ്റോറിയങ്ങൾക്ക് നികുതി നിശ്ചയിക്കാത്തതുമാണ് പ്രതിമാസം ലക്ഷങ്ങൾ നഷ്ടമാകുന്നതിന് കാരണം. തുണ്ടത്തിൽ കുഞ്ഞുകൃഷ്ണപിള്ള ഷോപ്പിങ് കോംപ്ലക്സ്, അറബിപറമ്പ് ഷോപ്പിങ് കോംപ്ലക്സ് എന്നിവിടങ്ങളിൽ ഏഴ് കടമുറിയാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇൗ ഷോപ്പിങ് കോംപ്ലക്സുകളിൽ വാടക ഇനത്തിൽ 13 ലക്ഷത്തോളം നഗരസഭക്ക് ലഭിക്കും. തെളിയാത്ത ഹൈമാസ്റ്റ് ലൈറ്റുകൾക്ക് ലക്ഷങ്ങളാണ് വൈദ്യുതി ചാർജ് അടക്കുന്നത്. 26 ഹൈമാസ്റ്റ് ലൈറ്റാണ് നഗരത്തി​െൻറ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. ഇതിന് വൈദ്യുതി ചാർജ് ഇനത്തിൽ പ്രതിമാസം 4,65,911 രൂപയാണ് അടക്കുന്നത്. അതേസമയം, പകുതിയിൽ താഴെ മാത്രമാണ് പ്രകാശിക്കുന്നത്. ഇതുസംബന്ധിച്ച വിവരം വൈദ്യുതി ഒാഫിസിൽ അറിയിച്ചാൽ ചാർജ് കുറച്ചുനൽകുമെന്നിരിക്കെ നടപടി സ്വീകരിക്കുന്നില്ല. ഒാഡിറ്റോറിയങ്ങളിൽനിന്ന് നികുതി ഇൗടാക്കുന്നതിലെ വീഴ്ച കാരണം ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കുന്നു. 10 ഒാഡിറ്റോറിയങ്ങളിൽ ഒമ്പത് എണ്ണത്തിന് മാത്രമാണ് നികുതി നിശ്ചയിച്ചുനൽകിയത്. നികുതി ഇൗടാക്കാത്ത കെ.പി റോഡരികിലെ സമുദായ ഒാഡിറ്റോറിയത്തിൽ ഇൗ വർഷം 39 വിവാഹം നടന്നതായി നഗരസഭയുടെ രേഖകൾ വ്യക്തമാക്കുന്നു. രണ്ടുവിവാഹം നടന്ന നഗരത്തി​െൻറ വടക്കുകിഴക്കേ അതിർത്തിയിലെ ഒാഡിറ്റോറിയം അർധവാർഷിക നികുതിയായി 7558 രൂപ അടച്ചു. ഏഴ് വിവാഹം രജിസ്റ്റർ ചെയ്ത കെ.പി റോഡിലെ മാർത്തോമ ഒാഡിറ്റോറിയം 1163 രൂപയും വിവാഹം നടത്താത്ത മുത്താരമ്മൻ കോവിൽ കല്യാണമണ്ഡപം 442 രൂപയും നികുതി അടച്ചതായാണ് രേഖ. എന്നാൽ, കെട്ടിട നമ്പർ ഇല്ലാത്തതാണ് ഒാഡിറ്റോറിയത്തിന് നികുതി നിശ്ചയിക്കാതിരിക്കാൻ കാരണമെന്നാണ് നഗരസഭയുടെ വിശദീകരണം. മീസിൽസ്-റുബെല്ല പ്രതിരോധ കുത്തിവെപ്പ് കായംകുളം: കണ്ടല്ലൂർ പഞ്ചായത്തിൽ 1375 കുട്ടികൾക്ക് മീസിൽസ്-റുബെല്ല പ്രതിരോധ കുത്തിവെപ്പ് എടുത്തതായി മെഡിക്കൽ ഒാഫിസർ ഡോ. എസ്.എൻ. ഷഫീഖ് അറിയിച്ചു. 2924 കുട്ടികൾക്ക് കുത്തിവെപ്പ് എടുക്കും. 30 വരെ അംഗൻവാടികൾ, കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കുത്തിവെപ്പിന് സൗകര്യം ഏർപ്പെടുത്തും. ഒൗഷധസസ്യ ഉദ്യാനം കായംകുളം: കുട്ടികളിൽ ഒൗഷധസസ്യങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിന് ഒൗഷധസസ്യ ബോർഡും കായംകുളം ചേതനയും സംയുക്തമായി ജില്ലയിലെ 25 സ്കൂളിൽ ഒൗഷധസസ്യ ഉദ്യാനം നിർമിക്കുന്നു. താൽപര്യമുള്ളവർ അപേക്ഷ നൽകണം. ഫോൺ: 9497017896.
Show Full Article
TAGS:LOCAL NEWS 
Next Story