Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചി...

കൊച്ചി വിമാനത്താവളത്തിൽ 1.4കിലോ സ്വർണം പിടികൂടി

text_fields
bookmark_border
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട്് സുഡാൻ യുവതിയടക്കം നാലുപേർ പിടിയിൽ. ഇവരിൽനിന്ന് 43 ലക്ഷം രൂപ വില വരുന്ന 1403 ഗ്രാം സ്വർണം പിടിച്ചെടുത്തു. ദുബൈയിൽനിന്ന് എത്തിയ മലപ്പുറം സ്വദേശി അബ്്ദുൾ ബാസിത് (233 ഗ്രാം), മലേഷ്യയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ഹുസൈൻ (200ഗ്രാം) സിംഗപ്പൂരിൽ നിന്നെത്തിയ മലപ്പുറം സ്വദേശി അബ്്ദുൾ മജീദ് (500 ഗ്രാം) റിയാദിൽ നിന്നെത്തിയ സുഡാൻ സ്വദേശിനി വഫ നസ്രദീൻ (470 ഗ്രാം) എന്നിവരിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. പുരുഷന്മാർ മലദ്വാരത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. സുഡാൻ യുവതി അടിവസ്ത്രത്തിനുള്ളിലും. സുഡാൻ യുവതിയുടെ പക്കലുണ്ടായിരുന്ന സ്വർണത്തിൽ പിച്ചള പോലുള്ള ലോഹം ചേർത്തിരുന്നു. മൊത്തം 580 ഗ്രാം തൂക്കമാണ് ഉണ്ടായിരുന്നത്. കത്തിച്ച്് നോക്കിയപ്പോൾ 470 ഗ്രാം സ്വണം ശേഷിച്ചു. തുണി കൊണ്ടുപോകാൻ വന്നതാണെന്നാണ് ഇവർ ആദ്യം മൊഴി നൽകിയത്. പിന്നീട് ചികിത്സക്കെത്തിയതാണെന്ന് മൊഴി നൽകി. സംശയം തോന്നി വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇൻറലിജൻസ് വിഭാഗമാണ് നാലുപേരെയും പിടികൂടിയത്. സ്വർണം ആർക്കുവേണ്ടിയാണ് കടത്തിയത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്്്. കസ്റ്റംസ് അസിസ്റ്റൻറ് കമീഷണർമാരായ ഇ.വി. ശിവരാമൻ, റോയി വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story