Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലേക് പാലസി​െൻറ ഫയലുകൾ...

ലേക് പാലസി​െൻറ ഫയലുകൾ കാണാതായ സംഭവം: സൗത് പൊലീസ് അന്വേഷണം ആരംഭിച്ചു

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴ നഗരസഭ ഒാഫിസിൽനിന്ന് മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടി​െൻറ രേഖകൾ കാണാതായ സംഭവത്തിൽ സൗത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫയൽ നഷ്ടപ്പെട്ട സംഭവം വിവാദമായതിന് പിന്നാലെ നഗരസഭ ചെയർമാൻ തോമസ് ജോസഫ് ആലപ്പുഴ ഡിവൈ.എസ്.പിക്ക് നൽകിയ പരാതി സൗത് പൊലീസിന് കൈമാറുകയായിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ സൗത് എസ്.ഐ ആർ. രാജേഷ് നഗരസഭയിൽ നേരിട്ടെത്തി സെക്രട്ടറിയുടെയും മറ്റ് ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. അതേസമയം, ലേക്പാലസ് നിർമാണത്തിന് സ്ഥലം കൈയേറിയിട്ടുണ്ടോ എന്ന് കണ്ടെത്താനായി കലക്ടർ ടി.വി. അനുപമ നടത്തുന്ന അന്വേഷണം അന്തിമഘട്ടത്തിലാണ്. റിപ്പോർട്ട് വെള്ളിയാഴ്ച സർക്കാറിന് കൈമാറും. മാർത്താണ്ഡം കായലിലെ സർക്കാർ റോഡ് മന്ത്രിയുടെ ടൂറിസം കമ്പനി മണ്ണിട്ട് നികത്തിയെന്ന് കലക്ടറുടെ റിപ്പോർട്ടിൽ പരാമർശമുണ്ടെന്നാണ് വിവരം. ലേക്ക് പാലസ് റിസോർട്ടി​െൻറ പാർക്കിങ് സ്ഥലം നിലം നികത്തിയാണ് നിർമിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കലക്ടർ കണ്ടെത്തിയിരുന്നു. എന്നാൽ, ഈ ഭൂമി തങ്ങൾ പാട്ടത്തിനെടുത്തതാണെന്ന നിലപാടിലാണ് മന്ത്രിയുടെ കമ്പനി. മന്ത്രിയുടെ സഹോദരിയുടെ ഭൂമിയാണിതെന്ന് തെളിയിക്കുന്ന രേഖകളും വാട്ടർവേൾഡ് കമ്പനി അധികൃതർ കലക്ടർ നടത്തിയ തെളിവെടുപ്പിൽ സമർപ്പിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story