Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാമൂഹികപ്രശ്നങ്ങൾ...

സാമൂഹികപ്രശ്നങ്ങൾ ഉന്നയിച്ച് വിദ്യാർഥികൾ മന്ത്രിമാർക്ക് കത്തയച്ചു

text_fields
bookmark_border
കുട്ടനാട്: ലോക തപാൽ ദിനത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പുളിങ്കുന്ന് കണ്ണാടി ഗവ. യു.പി സ്കൂൾ വിദ്യാർഥികൾ മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും കത്തയച്ചു. ദീർഘകാലമായി ഉന്നയിക്കുന്ന പ്രശ്നങ്ങളാണ് തപാൽ ദിനത്തിൽ കത്തായി ജനപ്രതിനിധികളിലേക്ക് എത്തിച്ചത്. സ്കൂളിലേക്കുള്ള റോഡുകൾ തകർന്നിട്ട് മാസങ്ങളായി. അടിയന്തരമായി നന്നാക്കണമെന്ന് ആവശ്യപ്പെട്ടാണ് നാലാംക്ലാസ് വിദ്യാർഥിനി ശിവഗംഗ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് കത്തയച്ചത്. സ്കൂളിലേക്കുള്ള പ്രധാന പ്രവേശന വഴി കാട് പിടിച്ച് ഇടുങ്ങിയ നിലയിലാണ്. വഴി കൂടുതൽ ലഭ്യമാക്കി പ്രവേശന കവാടം വേണമെന്ന ആവശ്യമുന്നയിച്ച് അഞ്ചാംക്ലാസിലെ അഞ്ജലി ഉദയ് ഗതാഗതമന്ത്രിയും സ്ഥലം എം.എൽ.എയുമായ തോമസ് ചാണ്ടിക്ക് കത്തയച്ചു. സ്കൂളി​െൻറ പിൻഭാഗെത്ത വഴി കാട് പിടിച്ച് വിജനമാണ്. മരങ്ങൾ വീണുകിടന്നിട്ട് മാസങ്ങളായി. ഇഴജന്തുകളുടെ വിഹാരകേന്ദ്രവുമാണ്. ഇൗ വഴി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആറാംക്ലാസ് വിദ്യാർഥിനി അലോന ഷിനു പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് ബാബു കുറുപ്പശ്ശേരിക്ക് കത്തയച്ചു. ഹൈടെക് പൈലറ്റ് പ്രോജക്ടിൽ ഉൾപ്പെട്ട വിദ്യാലയത്തിൽ സൗകര്യമുള്ള സ്മാർട്ട് ക്ലാസ് മുറികൾ ഇല്ല. അതിന് സഹായം ആവശ്യപ്പെട്ട് നാലാംക്ലാസ് വിദ്യാർഥിനി കാർത്തിക സ്ഥലം എം.പി കൊടിക്കുന്നിൽ സുരേഷിന് കത്തയച്ചു. ആരോഗ്യ-കായിക വിദ്യാഭ്യാസത്തിനും കളിയുപകരണങ്ങൾ ആവശ്യപ്പെട്ടും മൂന്നാംക്ലാസുകാരൻ ആരോമൽ ധനമന്ത്രി തോമസ് ഐസക്കിന് കത്തയച്ചു. പഠനപ്രവർത്തനമായും സാമൂഹിക ഇടപെടലുകളെക്കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കാനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് ഹെഡ്മാസ്റ്റർ ടി.എസ്. പ്രദീപ് കുമാർ പറഞ്ഞു. 116 വർഷം പഴക്കമുള്ള വിദ്യാലയത്തി​െൻറ പ്രശ്നങ്ങൾ ജനപ്രതിനിധികൾ ഏറ്റെടുത്ത് പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും. അധ്യാപകരായ കെ.സി. സുമ, മിനിമോൾ ഫ്രാൻസിസ്, പി.പി. ബിജു, എ. സുനിൽ, പി.എസ്. ആശ, കെ.എസ്. ശരത്ത് എന്നിവർ നേതൃത്വം നൽകി. പൊങ്കാലയിട്ട് പ്രതിഷേധം ചാരുംമൂട്: പാചകവാതക സിലണ്ടറുകളുടെ വില വർധനയിൽ മഹിള കോൺഗ്രസ് പൊങ്കാലയിട്ട് പ്രതിഷേധിച്ചു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഒാഫിസ് ജങ്ഷനിലായിരുന്നു പ്രതിഷേധം. ഡി.സി.സി ജനറൽ സെക്രട്ടറി ബി. രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് രേണുക അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നൂറനാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് ജി. വേണു, പി.ബി. ഹരികുമാർ, പാത്തുമുത്ത്, കലാദേവരാജൻ, ജലീല ഹബീബ്, വിജയമ്മ രഘു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story