Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനരേന്ദ്ര മോദി മൗനം...

നരേന്ദ്ര മോദി മൗനം വെടിയണം ^എം. ലിജു

text_fields
bookmark_border
നരേന്ദ്ര മോദി മൗനം വെടിയണം -എം. ലിജു ആലപ്പുഴ: ബി.ജെ.പി പ്രസിഡൻറ് അമിത് ഷായുടെ പുത്രൻ ജയിൻ ഷായുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം ഒരു വർഷംകൊണ്ട് ആസ്തി 18,000 ഇരട്ടി വർധിപ്പിച്ചതിനെതിരെ രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധത്തിന് നരേന്ദ്ര മോദി മറുപടി പറയാൻ തയാറാകണമെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു. അമിത് ഷായുടെ പുത്രൻ ജയിൻ ഷാക്കെതിരായി കോൺഗ്രസ് സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആലപ്പുഴ ഡി.സി.സി നഗരത്തിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർച്ചിന് ഡി.സി.സി മുൻ പ്രസിഡൻറ് എ.എ. ഷുക്കൂർ, ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് ബാബു ജോർജ്, ഡി.സി.സി ഭാരവാഹികളായ പി. ഉണ്ണികൃഷ്ണൻ, ജി. സഞ്ജീവ് ഭട്ട്, ടി. സുബ്രഹ്മണ്യദാസ്, എസ്. സുബാഹു, പി. സാബു, സുനിൽ ജോർജ്, അഡ്വ. റീഗോ രാജു, അഡ്വ. വി. ഷുക്കൂർ, സിറിയക് ജേക്കബ്, എസ്. പ്രഭുകുമാർ, എൻ. ചിദംബരൻ, എം. രവീന്ദ്രദാസ്, ബഷീർ കോയാപറമ്പൻ, എം.കെ. നിസാർ, പി. രാജേന്ദ്രൻ, കെ.ആർ. ലാൽജി, കരോളിൻ പീറ്റർ, ജോൺ ബ്രിട്ടോ, പ്രദീപ്കുമാർ എന്നിവർ നേതൃത്വം നൽകി. 'സ്ത്രീസുരക്ഷ സർക്കാർ തകർത്തു' ആലപ്പുഴ: പുതിയ മദ്യവിപണന നയത്തിലൂടെ യഥേഷ്ടം മദ്യശാലകൾ തുറന്ന് സ്ത്രീ സുരക്ഷിതത്വം ആശങ്കയിലായിരിക്കുകയാണെന്ന് വനിത ലീഗ് വൈസ് പ്രസിഡൻറ് സീമ യഹിയ പറഞ്ഞു. സംസ്ഥാനത്തെ സ്ത്രീകൾ ഇതി​െൻറ കെടുതി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. നോട്ട് നിരോധനവും ജി.എസ്.ടിയും ഇന്ധന വില വർധനയും സ്വജന പക്ഷപാതവുംമൂലം പൊറുതിമുട്ടിയ ജനജീവിതം മദ്യവിപണന നയം കൂടി വന്നപ്പോൾ തകിടംമറിഞ്ഞിരിക്കുന്നതായും അവർ പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story