Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ല സമ്മേളനം നാളെ

ജില്ല സമ്മേളനം നാളെ

text_fields
bookmark_border
ആലപ്പുഴ: കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ അഞ്ചാം ജില്ല സമ്മേളനം വ്യാഴാഴ്ച ചേർത്തല ടൗൺഹാളിൽ നടക്കും. രാവിലെ 10ന് പ്രകടനത്തിന് ശേഷം 11.30ന് പൊതുസമ്മേളനം മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. ചേർത്തല നഗരസഭ ചെയർമാൻ ഐസക് മാടവന ധനസഹായം വിതരണം ചെയ്യും. ഒാട്ടോകാസ്റ്റ് ചെയർമാൻ കെ.എസ്. പ്രദീപ് മുതിർന്ന അംഗങ്ങളെ ആദരിക്കും. വൈകുന്നേരം മൂന്നിന് പ്രതിനിധി സമ്മേളനം. വാർത്തസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി സലിം മുരിക്കുംമൂട്, ജില്ല പ്രസിഡൻറ് സുനിൽ കറുകത്തറ, ജനറൽ സെക്രട്ടറി സജികുമാർ കരീലക്കുളങ്ങര, സ്വാഗതസംഘം ചെയർമാൻ പുരുഷോത്തമൻ, കൺവീനർ അശോകൻ കൊല്ലശ്ശേരി എന്നിവർ പങ്കെടുത്തു. പ്രോജക്ട് മത്സരവും ടെക്നിക്കൽ ക്വിസും ആലപ്പുഴ: പുന്നപ്ര കാർമൽ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ 27ന് എൻജിനീയറിങ് പ്രോജക്ട് മത്സരവും ടെക്നിക്കൽ ക്വിസും 'സ്പാർക്സ് 2017' സംഘടിപ്പിക്കും. മികച്ച പ്രോജക്ടുകൾക്ക് യഥാക്രമം 30,000, 20,000, 10,000 രൂപ വീതവും ക്വിസ് വിജയികൾക്ക് 15,000, 10,000, 5000 രൂപ വീതം കാഷ് അവാർഡും ഫലകവും സമ്മാനിക്കും. താൽപര്യമുള്ളവർ പ്രോജക്ടി​െൻറ വിശദ വിവരങ്ങൾ ഉൾെപ്പടെ 18ന് മുമ്പ് sparkz2k17ccet@gmail.com എന്ന മെയിലിലേക്ക് അയക്കണം. ക്വിസിൽ പങ്കെടുക്കുന്നവർ sparkzquizccet@gmail.com എന്ന മെയിലിൽ 20ന് മുമ്പ് രജിസ്റ്റർ ചെയ്യണം. വാർത്തസമ്മേളനത്തിൽ കോളജ് ഡയറക്ടർ ഫാ. ബിജോ മറ്റപ്പറമ്പിൽ, പ്രഫ. ടിബിൻ തേക്കിൽ, പ്രഫ. നാരായണൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story